കോ​വി​ഡ് വ്യാ​പ​നം: ഡ​ൽ​ഹി​യി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ

Delhi Covid
 

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​നം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി ഡ​ൽ​ഹി​ സര്‍ക്കാര്‍. ഹോ​ട്ട​ലു​ക​ളും ബാ​റു​ക​ളും അ​ട​ച്ചി​ടാ​നാ​ണ് തീ​രു​മാ​നം. ഹോ​ട്ട​ലു​ക​ളി​ൽ പാ​ഴ്സ​ൽ മാ​ത്ര​മാ​യി​രി​ക്കും അ​നു​വ​ദി​ക്കു​ക.

ഡ​ൽ​ഹി ഡി​സാ​സ്റ്റ​ർ മാ​നേ​ജ്‌​മെ​ന്‍റ് വി​ളി​ച്ചു ചേ​ർ​ത്ത അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് നി​ർ​ദേ​ശ​ങ്ങ​ൾ ഉ​യ​ർ​ന്ന​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തെ നേ​രി​ടാ​ൻ ഡ​ൽ​ഹി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച വാ​രാ​ന്ത്യ ക​ർ​ഫ്യൂ തു​ട​രു​ക​യാ​ണ്.

ലോ​ക്ക്ഡൗ​ൺ അ​ല്ലെ​ന്നു സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ടാ​കു​മെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് മാ​ർ​ഗ​രേ​ഖ. പ​രി​ശോ​ധ​ന ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും തി​ര​ക്കി​ല്ലെ​ന്നു​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ​ക്കു സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.