രാജ്യത്ത് 2 ലക്ഷം കടന്ന് കോവിഡ് രോഗികള്‍

Delhi Covid

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,47,417 പേർക്ക് കോവിഡ്‌ സ്ഥിരീകരിച്ചു. ആകെ കേസുകളുടെ എണ്ണം 36,317,927 ആണ്. 380 മരണം കൂടി ഇന്നലെ റിപ്പോർട്ട് ചെയ്തു. കോവിഡ് കേസുകളിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 27% ശതമാനത്തിൻ്റെ വർധനവാണ് രേഖപ്പെടുത്തിയത്.

മഹാരാഷ്ട്ര (46,723), ഡൽഹി (27,561), പശ്ചിമ ബംഗാൾ (22,155), കർണാടക (21,390) എന്നിവിടങ്ങളിലാണ് കൂടുതൽ രോഗ ബാധിതർ. 84,825 പേര്‍ രോഗമുക്തരായി. ഒമിക്രോണ്‍ വകഭേദം ബാധിച്ചവരുടെ ആകെ എണ്ണം 5,488 ആയിട്ടുണ്ട്. മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമാണ് കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതിനിടെ, കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. രാജ്യ വ്യാപക ലോക്ഡൗണിന് സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈകിട്ട് 4.30ന് വിഡിയോ കോൺഫറൻസിംഗ് വഴിയാണ് യോഗം ചേരുന്നത്. ഞായറാഴ്ച ഉന്നതതല യോഗം ചേർന്ന് പ്രധാനമന്ത്രി സാഹചര്യം വിലയിരുത്തിയിരുന്നു.