ഐഎസ് ഘടകം രൂപീകരിക്കാൻ നീക്കം; തമിഴ്നാട്ടിലും തെലങ്കാനയിലുമായി 31 സ്ഥലത്ത് എൻഐഎ റെയ്ഡ്

google news
nia

കോയമ്പത്തൂർ ∙ ഐഎസ് ഘടകം രൂപീകരിക്കാൻ നീക്കമുണ്ടെന്ന് ആരോപിച്ച് കോയമ്പത്തൂരിലെ ഡിഎംകെ കൗൺസിലറുടെ വീട് ഉൾപ്പെടെ 31 ഇടത്ത് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റെയ്ഡ് നടത്തി. കോയമ്പത്തൂർ, ചെന്നൈ, തെങ്കാശി, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നായി 60 ലക്ഷം രൂപ, 18,200 യുഎസ് ഡോളർ, മൊബൈൽ ഫോൺ, ലാപ്ടോപ്, ലഘുലേഖകൾ എന്നിവ പിടിച്ചെടുത്തു. 2022 ഒക്ടോബറിൽ കോയമ്പത്തൂരിൽ നടന്ന കാർ ബോംബ് സ്ഫോടനത്തിന്റെ അന്വേഷണമാണു റെയ്ഡിലേക്കു നയിച്ചത്.

CHUNGATHE

കേരളത്തിൽ ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാൻ ശ്രമിച്ചെന്ന കേസിൽ കഴിഞ്ഞയാഴ്ച അറസ്റ്റിലായ തൃശൂർ സ്വദേശി നബീൽ അഹമ്മദിൽ നിന്നാണു വിവരങ്ങൾ ലഭിച്ചതെന്നാണു സൂചന. തീവ്രവാദ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഏതാനും പുസ്തകങ്ങളും കണ്ടെടുത്തിട്ടുണ്ട്. അറബിക് ക്ലാസിന്റെ മറവിൽ സമൂഹമാധ്യമങ്ങളും മൊബൈൽ ആപ്പുകളും വഴി തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചെന്നും എൻഐഎ ആരോപിച്ചു. കോയമ്പത്തൂർ കോർപറേഷൻ കൗൺസിലർ മുബഷീറയുടെ ഭർത്താവ് തമിമുൻ അൻസാരിയെ 3 മണിക്കൂറോളം ചോദ്യം ചെയ്തു.

Also read: പി​എ​സ്‌സി നി​യ​മ​ന ത​ട്ടി​പ്പ്: പ്ര​തി​ക​ളി​ൽ ഒ​രാ​ൾ പി​ടി​യി​ൽ; മുഖ്യപ്രതിക്കായി അന്വേഷണം

കോയമ്പത്തൂരിലെ അറബിക് കോളജ് പൂർവവിദ്യാർഥിയായ ജമേഷ മുബിൻ കാർ സ്ഫോടനത്തിൽ ചാവേറായി കൊല്ലപ്പെട്ടിരുന്നു. അൻസാരിയും ഇവിടെയാണു പഠിച്ചത്. ജമേഷ മുബിന്റെ കാലത്ത് പഠിച്ചിരുന്ന 25 പേരുമായി ബന്ധപ്പെട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്. കോയമ്പത്തൂർ കൗണ്ടൻപാളയത്തിൽ സ്വകാര്യ കോളജ് അധ്യാപകനെയും ചോദ്യം ചെയ്തു. തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മുഹമ്മദ് അസറുദ്ദീനെയും ചോദ്യം ചെയ്യും. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം