സാമൂഹ്യ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നീക്കം; ട്വിറ്ററിന്റെ പ്രതികരണത്തിനെതിരെ കേന്ദ്രം

logo

ന്യൂഡൽഹി: സാമൂഹ്യ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നീക്കത്തിൽ ട്വിറ്ററിന്റെ പ്രതികരണത്തിന് എതിരെ കേന്ദ്രം. ട്വിറ്റെർ രാജ്യത്തെ നിയമം അനുസരിക്കാൻ തയ്യാർ ആകണമെന്ന് കേന്ദ്രം അറിയിച്ചു. അഭിപ്രായ സ്വാതന്ത്ര്യങ്ങളിൽ തടസ്സമാകുന്ന നിയന്ത്രണങ്ങളിൽ മാറ്റം വരുത്തണമെന്ന് ട്വിറ്റെർ പറഞ്ഞിരുന്നു. നിയമനിര്മാണവും നയരൂപീകരണവും രാജ്യത്തിൻറെ സവിശേഷ അധികാരമാണ്. ഒരു സോഷ്യൽ മീഡിയയ്ക്ക് ഇന്ത്യയുടെ നിയമഘടന എന്തായിരിക്കണമെന്ന് നിര്ദേശിക്കാനാവില്ല.

ട്വിറ്ററിന്റെ പ്രസ്താവന അടിസ്ഥാന രഹിതവും ഇന്ത്യയെ അപകീര്തിപെടുത്തുന്നതും ആണെന്ന് കേന്ദ്ര ഇലക്ട്രോണിക്-ഐ ടി മന്ത്രാലയം പറഞ്ഞു. ട്വിറ്ററിന്റെ സുതാര്യമല്ലാത്ത നയങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സമാണ്.  ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യവും അവരുടെ സ്വകാര്യതയും സർക്കാർ വിലമതിക്കുന്നു.