മൈസൂരു കുട്ടബലാത്സംഗ കേസ്; നാലുപേര്‍ കസ്റ്റഡിയില്‍

j

മൈ​സൂ​രു: മൈ​സൂ​രു​വി​ന​ടു​ത്ത് ചാ​മു​ണ്ഡി ഹി​ല്ലി​ൽ എം​ബി​എ വി​ദ്യാ​ർ​ഥി​നി കൂ​ട്ട​ബലാത്സംഗത്തിനിരയായ സം​ഭ​വ​ത്തി​ൽ നാ​ല് പേ​ർ ക​സ്റ്റ​ഡി​യി​ൽ. പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത് ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നാ​ണ്. എ​ന്നാ​ൽ ഇ​വ​രു​ടെ കൂ​ടു​ത​ൽ വി​വ​രം പു​റ​ത്തു​വി​ട്ടി​ല്ല.

 ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ചാമുണ്ഡി മലയടിവാരത്തെ പാറക്കെട്ടില്‍ ഇരുന്ന് സുഹൃത്തിനൊപ്പം സംസാരിക്കുകയായിരുന്ന പെണ്‍കുട്ടിയെ ഒരു സംഘം കൂട്ടബലാത്സംഗം ചെയ്തത്. മഹാരാഷ്ട്ര സ്വദേശികളായ ഇരുവരോടും സംഘം പണം ആവശ്യപ്പെട്ടത് സുഹൃത്ത് എതിര്‍ത്തതോടെ ആക്രമിക്കുകയായിരുന്നു. സുഹൃത്തിനെ തലക്കടിച്ച് വീഴ്ത്തിയ ശേഷം പെണ്‍കുട്ടിയെ ഒറ്റപ്പെട്ട പ്രദേശത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.