അ​ജ്ഞാ​ത പ​നി; ഹ​രി​യാ​ന​യി​ൽ 10 ദി​വ​സ​ത്തി​നി​ടെ​ എ​ട്ട് കു​ട്ടി​ക​ൾ മ​രി​ച്ചു

Mystery Fever Kills 8 Children In 10 Days In Haryana Village
 

ച​ണ്ഡി​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ പ​ൽ​വാ​ൽ ജി​ല്ല​യി​ലെ ഗ്രാ​മ​ത്തി​ൽ അ​ജ്ഞാ​ത പ​നി ബാ​ധി​ച്ച് എ​ട്ട് കു​ട്ടി​ക​ൾ മ​രി​ച്ചു. 10 ദി​വ​സ​ത്തി​നി​ടെ​യാ​ണ് കു​ട്ടി​ക​ളു​ടെ മ​ര​ണ​ങ്ങ​ൾ സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. സ​മാ​ന രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 44 പേ​ർ പ​രി​സ​ര​ത്തെ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്.  

ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് മ​ര​ണ​കാ​ര​ണം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. മ​രി​ച്ച​വ​രി​ലെ​ല്ലാം പ്ലേറ്റ്‌ലെറ്റ് കൗ​ണ്ട് കു​റ​ഞ്ഞി​രു​ന്ന​താ​യി പ​രി​ശോ​ധ​ന​ക​ളി​ൽ വ്യ​ക്ത​മാ​യി​രു​ന്നു. അ​തി​നാ​ൽ ഡെ​ങ്കി​പ്പ​നി സാ​ധ്യ​ത ആ​രോ​ഗ്യ​വ​കു​പ്പ് ത​ള്ളി​ക്ക​ള​യു​ന്നി​ല്ല. പ​നി ബാ​ധി​ച്ച് മ​രി​ച്ച​വ​ർ​ക്കാ​ർ​ക്കും കോ​വി​ഡ് ബാ​ധ​യു​ണ്ടാ​യി​രു​ന്നി​ല്ല.

മ​ര​ണ​മു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ എ​ത്തി. പ​രി​സ​ര​ശു​ചി​ത്വ​വും വ്യ​ക്തി​ശു​ചി​ത്വ​വും ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.