ഡ​ൽ​ഹി ഗോ​ൾ​ഡാ​ഘാ​ന സേ​ക്ര​ഡ് ഹാ​ർ​ട്ട് ദേ​വാ​ല​യം സ​ന്ദ​ർ​ശി​ച്ച് പ്ര​ധാ​ന​മ​ന്ത്രി; പ്രാർഥനയിൽ പങ്കെടുത്തു

google news
Narendra Modi reaches Sacred Heart Cathedral Catholic Church in Delhi
 


ന്യൂ​ഡ​ൽ​ഹി: ഈ​സ്റ്റ​റി​നോ​ട​നു​ബ​ന്ധി​ച്ച് ഡ​ൽ​ഹി ഗോ​ൾ​ഡാ​ഘാ​ന സേ​ക്ര​ഡ് ഹാ​ർ​ട്ട് ദേ​വാ​ല​യം സ​ന്ദ​ർ​ശി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വൈ​കു​ന്നേ​രം 5.45ഓ​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ദേ​വാ​ല​യ​ത്തി​ലെ​ത്തി​യ​ത്.

ക്രൈസ്തവരെ ബി.ജെ.പിയിലേക്ക് അടുപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെയായിരുന്നു മോദിയുടെ സന്ദർശനവും. ഡൽഹി ആർച്ച്‌ ബിഷപ്പ് അനിൽ കുട്ടോയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ സ്വീകരിച്ചു.

ദേവാലയത്തിൽനടന്ന പ്രാ​ർ​ഥ​ന​ക​ളി​ലും പ്ര​ധാ​ന​മ​ന്ത്രി പ​ങ്കെ​ടു​ത്തു. എ​ല്ലാ​വ​ർ​ക്കും ഈ​സ്റ്റ​ർ ആ​ശം​സ​ക​ളും പ്ര​ധാ​ന​മ​ന്ത്രി നേ​ർ​ന്നു. 20 മി​നി​റ്റ് നീ​ണ്ടു​നി​ന്ന സ​ന്ദ​ർ​ശ​ന​ത്തി​ൽ ദേ​വാ​ല​യ​ത്തി​ന്‍റെ അ​ങ്ക​ണ​ത്തി​ൽ ഒ​രു ചെ​ടി​യും ന​ട്ട ശേ​ഷ​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി മ​ട​ങ്ങി​യ​ത്.

പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ ഈസ്റ്റർ ആശംസകൾ നേർന്നിരുന്നു. സമൂഹത്തിൽ ഐക്യം ശക്തിപ്പെടുത്താനും ജനങ്ങളെ സേവിക്കാനും താഴെക്കിടയിലുള്ളവരെ ശക്തീകരിക്കാനും കഴിയട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞു. യേശുക്രിസ്തുവിന്റെ ചിന്തകളെ നാം ഓർമിക്കുന്ന ദിവസമെന്നും മോദി ട്വീറ്റ് ചെയ്തു.

ക​ഴി​ഞ്ഞ ക്രി​സ്മ​സ് ദി​ന​ത്തി​ൽ രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു​വും ഇ​തേ ദേ​വാ​ല​യ​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു.

അതേസമയം, കേരളത്തില്‍ ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും ക്രൈസ്തവരെ നേരില്‍കണ്ട് ഈസ്റ്റര്‍ ആശംസ നേര്‍ന്നു. മുതിര്‍ന്ന നേതാക്കള്‍ ബിഷപ്പ് ഹൌസുകളിലെത്തി മതമേലധ്യക്ഷന്മാരെ കണ്ടപ്പോള്‍ സംസ്ഥാന,ജില്ലാ നേതാക്കള്‍ വീടുകളിലെത്തിയാണ് ആശംസ അറിയിച്ചത്.

Tags