രാജ്യത്തിന്‍റെ പ്രതിരോധ രഹസ്യങ്ങൾ പാകിസ്താന് ചോർത്തി; ഒഡിഷയിൽ നാല് പേർ പിടിയില്‍

arrested
 

ഭുവനേശ്വര്‍: രാജ്യത്തിന്‍റെ പ്രതിരോധരഹസ്യങ്ങള്‍ പാകിസ്ഥാനിലെ ഏജന്‍റിന് ചോര്‍ത്തിക്കൊടുത്ത നാല് പേര്‍ ഒഡിഷയില്‍ പിടിയിലായി. ഒഡിഷയിലെ ഡിഫന്‍സ് റിസര്‍ച്ച്‌ ആന്റ് ഡവലപ്‌മെന്‍റ് ഓര്‍ഗനൈസേഷനിലെ (ഡിആര്‍ഡിഒ) കരാര്‍ ജീവനക്കാരനാണ് അറസ്റ്റിലായത്.

ബലൂസൂരിലെ സ്‌പെഷ്യല്‍ പൊലീസാണ് ഇവരെ പിടികൂടിയത്. ബസന്ത ബെഹ്‌റ, എസ്.കെ. ഫുസാഫിര്‍, പ്രകാശ് ബെഹ്‌റ എന്നിവരാണ് അറസ്റ്റിലായ മൂന്ന് പേര്‍. നാലാമത്തെ വ്യക്തിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. നാല് പേരെയും ചോദ്യം ചെയ്തുവരികയാണ്.


രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്പെഷ്യൽ പോലീസ് സംഘം അന്വേഷണം ആരംഭിച്ചത്. ഡിആർഡിഒയിലെ ചിലർ വിദേശ വ്യക്തികളുമായി തെറ്റായവിധത്തിലുള്ള ആശയവിനിമയം നടത്തുന്നുണ്ടെന്നും നിരവധി ഐ എസ് ഡി കോളുകളിൽ കൂടി പാക് ഏജന്റുമാരെ ബന്ധപ്പെട്ടതായും രഹസ്യാന്വേഷണ വിഭഗത്തിന്‍റെ റിപ്പോർട്ട് ലഭിച്ചെന്നും തുർന്ന് നടത്തിയ അന്വേഷണത്തിലാണ് നാല് പേർ അറസ്റ്റിലായതെന്നും ബലാസുർ പോലീസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. 

തെറ്റായ രീതിയിൽ പണം സമ്പാദിക്കാൻ വേണ്ടിയാണ് ഇവർ ഇത്തരത്തിൽ രഹസ്യങ്ങൾ ചോർത്തി നൽകിയത്. ഇവരിൽനിന്ന് ഇതുമായി ബന്ധപ്പെട്ടുള്ള രേഖകൾ കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ചണ്ഡിപുർ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.