രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ ഇന്ന് രാജ്യ വ്യാപക പ്രതിഷേധം, രാജ്ഘട്ടിൽ സത്യഗ്രഹം

google news
China prepares for war on border-central government sleeps-Rahul
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് രാജ് ഘട്ടില്‍ സത്യഗ്രഹം നടത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കളും പ്രവര്‍ത്തകരും വൈകീട്ട് അഞ്ച് മണിവരെ നടക്കുന്ന സത്യഗ്രഹത്തില്‍ പങ്കെടുക്കും.

ജില്ലാ ആസ്ഥാനങ്ങളില്‍ ഗാന്ധി പ്രതിമക്ക് മുന്‍പില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും രാഹുലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിഷേധിക്കും. തിങ്കളാഴ്ചയോടെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. 

രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി പ്രതികാര നടപടികള്‍ കൈക്കൊള്ളുവെന്നാരോപിച്ച് കോണ്‍ഗ്രസിന്‍റെ സത്യഗ്രഹ സമരവും ഇന്നുണ്ട്. എഐസിസി ആഹ്വാനപ്രകാരം ജില്ലാ കേന്ദ്രങ്ങളിലാണ് സമരം. രാവിലെ പത്തുമണിമുതല്‍ വൈകീട്ട് അഞ്ചുവരെയുള്ള സത്യഗ്രഹസമരം ഡിസിസികളുടെ നേതൃത്വത്തിലാണ് നടത്തുക. 

തിരുവനന്തപുരം കിഴക്കേകോട്ടയിലെ ഗാന്ധിപാര്‍ക്കില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ സത്യഗ്രഹം ഉദ്ഘാടനം ചെയ്യും. എറണാകുളം കച്ചേരിപ്പടി ഗാന്ധി പ്രതിമയ്ക്ക് മുന്നിലെ പ്രതിഷേധം, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

Tags