നവ്‌ജ്യോത് സിങ് സിദ്ദു പഞ്ചാബ് പിസിസി അധ്യക്ഷന്‍

Navjot Singh Sidhu

ന്യൂ ഡല്‍ഹി: നവ്‌ജ്യോത് സിങ് സിദ്ദുവിനെ പഞ്ചാബ് പിസിസി അധ്യക്ഷനായി നിയമിച്ചു. സംഗത് സിംഗ് ഗില്‍സിയാന്‍, സുഖ്വിന്ദര്‍ സിംഗ് ഡാനി, പവന്‍ ഗോയല്‍, കുല്‍ജിത് സിംഗ് നഗ്ര എന്നിവരെ വര്‍ക്കിംഗ് പ്രസിഡന്റുമാരായും നിയമിച്ചിട്ടുണ്ട്. ദളിത്, ഹിന്ദു പ്രാതിനിധ്യം ഉറപ്പാക്കിയാണ് വര്‍ക്കിങ് പ്രസിഡന്റുമാരുടെ നിയമനം.

മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും അദ്ദേഹത്തിനൊപ്പമുള്ളവരും നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതിനിടെയിലാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ണായക നീക്കം. സിദ്ദു പരസ്യമായി മാപ്പു പറയണമെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി.  അമരീന്ദര്‍ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയെങ്കിലും എംഎല്‍എമാരുടെ പിന്തുണ അടക്കമുള്ള ഘടകങ്ങള്‍ സിദ്ദുവിന്റെ നിയമനത്തില്‍ നിര്‍ണായകമായെന്നാണ് റിപ്പോര്‍ട്ടുകള്‍.