എന്‍സിപി നിര്‍ണായക നേതൃയോഗം നാളെ ; സു​പ്രി​യ സു​ലേ എ​ന്‍​സി​പി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാകാ​ന്‍ സാ​ധ്യ​ത

google news
sup

മും​ബൈ: ശ​ര​ദ് പ​വാ​ര്‍ എ​ന്‍​സി​പി ദേ​ശീ​യ അ​ധ്യ​ക്ഷ പ​ദ​വി ഒ​ഴി​യു​ന്ന​തോ​ടെ സു​പ്രി​യ സു​ലേ എ​ന്‍​സി​പി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാകാ​ന്‍ സാ​ധ്യ​ത.  അ​ജി​ത് പ​വാ​റി​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ച്ച് ശ​ര​ദ് പ​വാ​റി​ന്‍റെ മ​ക​ള്‍ കൂ​ടി​യാ​യ സു​പ്രി​യ​യെ പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​യാ​ക്കി​യേ​ക്കും. ഇ​ത് സം​ബ​ന്ധി​ച്ച് എ​ന്‍​സി​പി​യു​ടെ നാ​ളെ ന​ട​ക്കു​ന്ന നി​ര്‍​ണാ​യ​ക നേ​തൃ​യോ​ഗം തീ​രു​മാ​ന​മെ​ടു​ത്തേ​ക്കും. നി​ല​വി​ല്‍ ലോ​ക്‌​സ​ഭാ അം​ഗ​മാ​ണ് സു​പ്രി​യ സു​ലേ. 

ശരദ് പവാറിന്റെ അനന്തരവനും മഹാരാഷ്ട്ര പ്രതിപക്ഷ നേതാവുമായ അജിത് പവാറിന് സംഘടനാ ചുമതലയും എല്ലാ സംസ്ഥാനങ്ങളുടെയും ചുമതലയും നല്‍കാനുള്ള നിര്‍ദേശവുമാണ് പരിഗണനയിലുള്ളത്. മൂന്നു തവണ ലോക്‌സഭ എംപിയായ വ്യക്തിയാണ് സുപ്രിയ സുലെ. അതുകൊണ്ടു തന്നെ ദേശീയതലത്തില്‍ സുപ്രിയയ്ക്ക് പാര്‍ട്ടിയെ നയിക്കാനാകുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. 
 
ക​ഴി​ഞ്ഞ​ദി​വ​സം മും​ബൈ​യി​ല്‍ ആ​ത്മ​ക​ഥാ പ്ര​കാ​ശ​ന ച​ട​ങ്ങി​ല്‍ എ​ന്‍​സി​പി ദേ​ശീ​യ അ​ധ്യ​ക്ഷ സ്ഥാ​നം ഒ​ഴി​യു​ന്ന​താ​യി ശ​ര​ദ് പ​വാ​ര്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എന്നാൽ പൊ​തു​ജീ​വി​തം തു​ട​രു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കിയിട്ടുണ്ട്.

Tags