നാഗാലാൻഡിൽ ബിജെപി-എൻഡിപിപി സർക്കാരിന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് എ​ൻ​സി​പി

sharad
 


ന്യൂഡല്‍ഹി: നാഗാലാന്‍ഡില്‍ എന്‍ഡിപിപി-ബിജെപി സഖ്യ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് എന്‍സിപി. സംസ്ഥാന ഘടകത്തിന്റെ നിര്‍ദേശം പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍ അംഗീകരിച്ചു. എന്‍സിപിയുടെ പിന്തുണ കൂടി ആയതോടെ, നാഗാലന്‍ഡില്‍ ബിജെപി സഖ്യ സര്‍ക്കാരിന് പ്രതിപക്ഷമില്ലാതെയായി.


60 അം​ഗ നി​യ​മ​സ​ഭ​യി​ൽ ഏ​ഴ് സീ​റ്റാ​ണ് എ​ൻ​സി​പി​ക്ക് ല​ഭി​ച്ച​ത്. പ്ര​തി​പ​ക്ഷ​ത്തെ ഏ​റ്റ​വും വ​ലി​യ ക​ക്ഷി​യെ​ന്ന നി​ല​യ്ക്ക് ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന പ്ര​തി​പ​ക്ഷ നേ​തൃ​പ​ദ​വി വേ​ണ്ടെ​ന്ന് വ​ച്ചാ​ണ് എ​ൻ​സി​പി ബി​ജെ​പി​ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന​ത്. സം​സ്ഥാ​ന താ​ൽ​പ​ര്യ​ത്തി​ന് വേ​ണ്ടി​യാ​ണ് ഈ ​തീ​രു​മാ​ന​മെ​ന്ന് പാ​ർ​ട്ടി അ​റി​യി​ച്ചു.

നി​യ​മ​സ​ഭ​യി​ൽ എ​ന്‍​ഡി​പി​പി, ബി​ജെ​പി എ​ന്നീ പാ​ർ​ട്ടി​ക​ൾ​ക്ക് യ​ഥാ​ക്ര​മം 25,12 സീ​റ്റു​ക​ൾ വീ​ത​മാ​ണ് ല​ഭി​ച്ച​ത്. എ​ന്‍​ഡി​പി​പി​യു​ടെ നെ​ഫ്യു റി​യോ അ​ഞ്ചാ​മ​തും മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് എ​ന്‍​സി​പി പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

മ​ഹാ​രാ​ഷ്ട്ര​യി​ലെ കോ​ൺ​ഗ്ര​സ് - ശി​വ​സേ​ന - എ​ൻ​സി​പി സ​ഖ്യ​മാ​യ മ​ഹാ വി​കാ​സ് ആ​ഘാ​ഡി രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന കാ​ല​ത്താ​ണ് എ​ൻ​സി​പി​യു​ടെ ഈ ​തീ​രു​മാ​ന​മെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.