മാംസ ഉത്പന്നങ്ങൾക്ക് പുതുക്കിയ ഹലാൽ സർട്ടിഫിക്കറ്റ്; പുതിയ മാർഗ നിർദേശങ്ങൾ പുറത്ത് വിട്ട് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കയറ്റുമതി ചെയ്യുന്ന മാംസ ഉത്പന്നങ്ങൾക്കുള്ള പുതുക്കിയ ഹലാൽ മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി.
ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ ഉത്പാദിപ്പിക്കുകയും പൊതിയുകയും ചെയ്താൽ മാത്രമേ ഹലാൽ മുദ്രയോടെ കയറ്റുമതി ചെയ്യുവാൻ സാധിക്കുകയുള്ളൂ.
പുറത്തിറക്കിയ വിഞ്ജാപനത്തിൽ മത്സ്യം, പോത്തിറച്ചി, സോസേജുകൾ, മറ്റ് മാംസ പ്രൊഡക്റ്റുകൾ എന്നിവക്ക് ഇത് ബാധകമാണ്. കഴിഞ്ഞ ജനുവരിയിൽ ഇന്ത്യയിൽ നിന്നുള്ള മാംസവും മാംസ ഉത്പന്നങ്ങളും കയറ്റുമതി ചെയ്യുന്നതിനുള്ള ഹലാൽ സർട്ടിഫിക്കറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കയറ്റുമതിയും ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഡിജിഎഫ്ടി കരട് മാർഗനിർദേശങ്ങൾ സർക്കാരിന് സമർപ്പിച്ചിരുന്നു.