നാഷണൽ ഹെറാൾഡ് കേസ്: സോണിയ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യും; തി​ങ്ക​ളാ​ഴ്ച ഹാ​ജ​രാ​ക​ണ​മെ​ന്ന് ഇ​ഡി

sonia gandhi
 

ന്യൂ​ഡ​ൽ​ഹി: നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് കേ​സി​ൽ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​ക്ക് ഇ​ഡി വീ​ണ്ടും നോ​ട്ടീ​സ് അ​യ​ച്ചു. ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി തി​ങ്ക​ളാ​ഴ്ച വീ​ണ്ടും ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്.

അ​തേ​സ​മ​യം, സോ​ണി​യ ഗാ​ന്ധി​യെ ഇ​ഡി ഇ​ന്ന് മൂ​ന്ന് മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്തു വി​ട്ട​യ​ച്ചി​രു​ന്നു. ആ​വ​ശ്യ​മെ​ങ്കി​ൽ ഇ​നി​യും സോ​ണി​യ​യെ സ​മ​ൻ​സ് ന​ൽ​കി വി​ളി​ച്ചു​വ​രു​ത്തു​മെ​ന്നും ഇ​ഡി അ​റി​യി​ച്ചി​രു​ന്നു.

രാഹുല്‍ഗാന്ധിയുടെ മൊഴിയിലെ അവ്യക്തമായ കാര്യങ്ങള്‍ സോണിയയോട്  ചോദിച്ചതായാണ് വിവരം. യംഗ് ഇന്ത്യയിലെ ഓഹരി പങ്കാളിത്തം, നാഷണല്‍ ഹെറാള്‍ഡ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ എന്നിവയെ കുറിച്ചും സോണിയയോട് ഇഡി ആരാഞ്ഞു. സോണിയയുടെ മൊഴി പരിശോധിച്ച ശേഷം രാഹുല്‍ഗാന്ധിയെ  വീണ്ടും ചോദ്യം ചെയ്തേക്കും.

മ​ക​ള്‍ പ്രി​യ​ങ്ക ഗാ​ന്ധി​ക്കൊ​പ്പ​മാ​ണ് സോ​ണി​യ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യ​ത്. ഇ​തി​നി​ടെ, ഡ​ല്‍​ഹി​യി​ലെ ഇ​ഡി ഓ​ഫീ​സ് പ​രി​സ​ര​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്തു. സോ​ണി​യ ഗാ​ന്ധി​യു​ടെ വ​സ​തി​ക്കു മു​ന്നി​ലും കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു.
 
അതേസമയം സോണിയാഗാന്ധിയെ ചോദ്യം ചെയ്യുന്നതിനെ പ്രതിപക്ഷ പാർട്ടികളും അപലപിച്ചു. രാഷ്ട്രീയ എതിരാളികളെ മോദി സർക്കാർ വേട്ടയാടുന്നു എന്ന സംയുക്ത പ്രസ്താവനയിറക്കി. കേസിൽ രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിനും മുൻപ് സോണിയ ഗാന്ധിയെ ചോദ്യം ചെയ്യാനായിരുന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീക്കം. എന്നാൽ കോവിഡ് ബാധയെ തുടർന്ന് സമയം നീട്ടി നൽകണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെടുകയും ഇതേ തുടർന്ന് ജൂൺ 21നും പിന്നീട് ജൂലൈ 21നും ഇഡി സമയം നീട്ടി നൽകുകയുമായിരുന്നു.