ഭീകരർക്കായി രാജ്യവ്യാപക പരിശോധന നടത്തി എൻഐഎ

tr
 

ന്യൂഡൽഹി; ഭീകരർക്കായി രാജ്യവ്യാപക പരിശോധന നടത്തി എൻഐഎ.രാജ്യത്തെ അമ്പത് ഇടങ്ങളിൽ റെയ്ഡ് (raid) നടത്തിയെന്ന് എൻഐഎ അറിയിച്ചു. കശ്‍മീരിലും ഡൽഹിയിലും  യുപിയിലും മംഗളൂരുവിലും തമിഴ്‍നാട്ടിലെ ശിവഗംഗ, കോയമ്പത്തൂർ എന്നിവടങ്ങളിലും റെയ്ഡ് നടന്നു. 

ജമ്മു കശ്മീരിലെ പതിനാറ് ഇടങ്ങളിൽ ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട കേസിലാണ് എൻഐഎ റെയിഡ് നടത്തിയത്. കേരളം, തമിഴ്നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിലായി ഇരുപത് ഇടങ്ങളിലാണ് നിലമ്പൂരിലെ മാവോയിസ്റ്റ് കേസുമായി ബന്ധപ്പെട്ട് പരിശോധന നടന്നത്. മുൻദ്ര തുറമുഖത്തിൽ നിന്ന് ഹെറോയിൻ പിടികൂടിയ കേസിലാണ് ദില്ലി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ പരിശോധന നടത്തിയത്.