ഗുജറാത്തിൽ രാത്രികാല കർഫ്യൂ 25 വരെ നീട്ടി

Night curfew extended to 25 in Gujarat
 


ഗാന്ധിനഗര്‍: ഗുജറാത്തിലെ എട്ട് നഗരങ്ങളിലെ രാത്രികാല കർഫ്യൂ നീട്ടി. ഈ മാസം 25 വരെയാണ് കർഫ്യൂ നീട്ടിയത്. 

അഹ്മദാബാദ്, വഡോദര, സൂറത്ത്, രാജ്കോട്ട്, ജുനഗധ്, ഭാവ്‌നഗർ, ജാംനഗർ, ഗാന്ധിനഗർ എന്നിവിടങ്ങളിലാണ് രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. രാത്രി 11 മുതൽ രാവിലെ 6 മണി വരെയാണ് കർഫ്യൂ.  

രാജ്യത്ത് ഇന്നലെ 25,404 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 339 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. 14,30,891 സാമ്പിളുകളാണ് ആകെ പരിശോധിച്ചത്. ഇതോടെ, രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,32,89,579 ആയി.