നിതീഷ് കുമാറിന്‍റെ പ്രധാനമന്ത്രി മോഹം ഒരിക്കലും നടക്കില്ല: അമിത് ഷാ

google news
amit shah
 

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ പ്രധാനമന്ത്രി മോഹം ഒരിക്കലും നടക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജനങ്ങള്‍ നരേന്ദ്ര മോദിയെ മൂന്നാം തവണയും തിരഞ്ഞെടുക്കുമെന്ന് ഷാ പറഞ്ഞു. തന്റെ ബിഹാര്‍ സന്ദര്‍ശത്തിനിടെയായിരുന്നു അമിത് ഷായുടെ പരാമര്‍ശം.  


അധികാരത്തോടുള്ള ആര്‍ത്തികൊണ്ട് നിതീഷ് ലാലു പ്രസാദ് യാദവിന്റെ മടിയില്‍ ഇരിക്കുകയാണ്. ജെ.ഡി.യു നേതാക്കള്‍ക്കായുള്ള എന്‍.ഡി.എ വാതിലുകള്‍ അടഞ്ഞു കഴിഞ്ഞു.  നീതീഷ് കുമാറും ലാലു പ്രസാദ് യാദവും നടക്കാത്ത സ്വപ്‌നങ്ങള്‍ക്ക് പിറകെയാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ഇവരുടെ പാര്‍ട്ടി അധികാരത്തിലേക്ക് എത്തിയതോടെ സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നുവെന്നും അദ്ദേഹം ആരോപിച്ചു.

നിതീഷ് കുമാറും ലാലുപ്രസാദ് യാദവും മൂഢമായ പ്രതീക്ഷകളുമായാണ് ജീവിക്കുന്നത്. നിതീഷിന്റെ പ്രധാനമന്ത്രി മോഹം ഒരിക്കലും യാഥാര്‍ഥ്യമാകാന്‍ പോകുന്നില്ല. സസാരമിൽ സംഭവിച്ച കാര്യങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. ലാലുപ്രസാദിന്റെ പാര്‍ട്ടി അധികാരത്തിലെത്തിയതോടെ ബിഹാറില്‍ കാട്ടുനീതിയാണ് നടപ്പാക്കപ്പെടുന്നതെന്നും അമിത് ഷാ പറഞ്ഞു.

Tags