അർണബിന് ഇന്നും ജാമ്യമില്ല; ശനിയാഴ്ച വീണ്ടും വാദം കേള്‍ക്കും

അർണബിന് ഇന്നും ജാമ്യമില്ല; ശനിയാഴ്ച വീണ്ടും വാദം കേള്‍ക്കും

ന്യൂഡല്‍ഹി: റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അർണബ് ഗോസ്വാമിയുടെ ജാമ്യഹർജിയിൽ തീരുമാനമായില്ല. ശനിയാഴ്ച വീണ്ടും വാദം കേള്‍ക്കും.

അർണബിനെ കുടുക്കാൻ മഹാരാഷ്ട സർക്കാർ ദുരുദ്ദേശത്തോടെ പെരുമാറിയെന്ന് അഭിഭാഷകൻ ഹരീഷ് സാൽവെ കോടതിയിൽ വാദിച്ചു.

പൊലീസിന് ആവശ്യമായ നിർദ്ദേശം കൊടുക്കുമെന്ന് ആഭ്യന്തരമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നുവെന്നും ഇതിന്റെ ഭാഗമായിരുന്നു അറസ്റ്റ്. അറസ്റ്റു ചട്ടവിരുദ്ധമെന്ന മജിസ്ട്രേറ്റിൻറെ നിലപാട് കണക്കിലെടുത്ത് അർണബിന് ജാമ്യം നല്കണമെന്നും സാൽവെ ആവശ്യപ്പെട്ടു.