സു​പ്രീം​കോ​ട​തിയുടെ വി​മ​ര്‍​ശനം; ക​ന്‍​വ​ര്‍ യാ​ത്ര റ​ദ്ദാ​ക്കി യുപി സര്‍ക്കാര്‍

kanwar

ല​ക്നോ: സു​പ്രീം​കോ​ട​തിയുടെ വി​മ​ര്‍​ശ​ന​ത്തി​ന് പി​ന്നാ​ലെ ക​ന്‍​വ​ര്‍ യാ​ത്ര റ​ദ്ദാ​ക്കി ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍. കോ​വി​ഡ് വ്യാ​പ​ന​ത്തി​നി​ടെ ക​ന്‍​വ​ര്‍ യാ​ത്ര​യ്ക്ക് അ​നു​മ​തി ന​ല്‍​കി​യ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് യു​പി സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​നം.

കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷ​വും ക​ന്‍​വ​ര്‍ യാ​ത്ര റ​ദ്ദാ​ക്കി​യി​രു​ന്നു. എ​ല്ലാ പൗ​ര​ന്‍​മാ​രേ​യും ബാ​ധി​ക്കു​ന്ന വി​ഷ​യ​മാ​ണി​തെ​ന്നും ഭ​ര​ണ​ഘ​ട​ന​യും 21ാം അ​നു​ച്ഛേ​ദം ഉ​റ​പ്പു​ന​ല്‍​കു​ന്ന ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തെ​ക്കാ​ളും പ്ര​ധാ​ന​പ്പെ​ട്ട​ത​ല്ല മ​ത​പ​ര​മാ​യ ആ​ചാ​ര​ങ്ങ​ളെ​ന്നും വെ​ള്ളി​യാ​ഴ്ച കേ​സ് പ​രി​ഗ​ണി​ക്ക​വേ സു​പ്രീം​കോ​ട​തി നി​രീ​ക്ഷി​ച്ചി​രു​ന്നു. 

ക​ന്‍​വ​ര്‍ യാ​ത്ര​യ്ക്ക് ഒ​രു​കാ​ര​ണ​വ​ശാ​ലും അ​നു​മ​തി ന​ല്‍​കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും തി​ങ്ക​ളാ​ഴ്ച​യ്ക്ക​കം യു​പി സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് അ​റി​യി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് യു​പി സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് മാ​റ്റി​യ​ത്.