തമിഴ്‌നാട്ടില്‍ നിപ സ്ഥിരീകരിച്ചെന്ന വാര്‍ത്ത നിഷേധിച്ച് ജില്ലാ ഭരണകൂടം

nipa

കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ നിപ സ്ഥിരീകരിച്ചെന്ന വാര്‍ത്ത നിഷേധിച്ച് കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടം. കോയമ്പത്തൂരില്‍ നിപ സ്ഥിരീകരിച്ചിട്ടില്ലെന്ന് കളക്ടര്‍ ജി.എസ് സമീരന്‍ പറഞ്ഞു കേരളത്തില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ ആവശ്യത്തിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും കളക്ടര്‍ വ്യക്തമാക്കി.

കേരളത്തില്‍ നിപ കണ്ടെത്തിയ സാഹചര്യത്തില്‍ ആറ് അതിര്‍ത്തി ജില്ലകള്‍ക്ക് തമിഴ്‌നാട് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

കേരളവുമായി അതിര്‍ത്തി പങ്കിടുന്ന നീലഗിരി, കോയമ്പത്തൂര്‍, തിരുപ്പൂര്‍, തേനി, തെങ്കാശി, കന്യാകുമാരി ജില്ലകള്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയത്. പരിശോധന ശക്തമാക്കാന്‍ പ്രത്യേക സംഘങ്ങളെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.