അഹമ്മദാബാദ്: ക്രിമിനല്‍ മാനനഷ്ടക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ വിധി സ്റ്റേ ചെയ്യണമെന്നും ശിക്ഷ മരവിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി. വിധി സ്റ്റേ ചെയ്യണമെന്ന് പ്രത്യേക കാരണമൊന്നും ഇല്ലാതെയാണ് രാഹുല്‍ ആവശ്യപ്പെടുന്നതെന്ന് ജസ്റ്റിസ് ഹേമന്ദ് പ്രചാരക് പറഞ്ഞു.
Read More:പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു, അണക്കെട്ടില്‍ റെഡ് അലര്‍ട്ട്; ജാഗ്രത
കുറ്റക്കാരനെന്നു കണ്ടെത്തിയ സൂറത്ത് മജിസ്‌ട്രേറ്റ് കോടതി വിധി സ്റ്റേ ചെയ്യണമെന്നും രണ്ടു വര്‍ഷത്തെ തടവുശിക്ഷ മരവിപ്പിക്കണമെന്നുമാണ് രാഹുല്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കുറ്റക്കാരനെന്നു കണ്ടെത്തിയതു സ്റ്റേ ചെയ്യണമെന്ന് രാഹുല്‍ ആവശ്യപ്പെടുന്നതു പ്രത്യേക കാരണമൊന്നും ബോധിപ്പിക്കാതെയാണ്. രാഹുലിനെതിരെ പത്തോളം കേസുകള്‍ നിലവിലുണ്ട്. രാഷ്ട്രീയരംഗത്ത് പരിശുദ്ധി ഉണ്ടാവേണ്ടതുണ്ട്. കേംബ്രിഡ്ജില്‍ വീര സവര്‍ക്കറിന്റെ പേര് ഉപയോഗിച്ചതിന് അദ്ദേഹത്തിന്റെ കൊച്ചുമകന്‍ രാഹുലിനെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്- കോടതി ചൂണ്ടിക്കാട്ടി.
Read More:കൈപൊള്ളി തക്കാളി വില; കിലോഗ്രാമിന് 250 രൂപയുടെ വർധനവ്
എല്ലാ കള്ളന്‍മാര്‍ക്കും മോദി എന്ന പേര് എങ്ങനെ ലഭിച്ചു എന്ന പരാമര്‍ശത്തിന് എതിരെ നല്‍കിയ ക്രിമിനല്‍ മാനനഷ്ട കേസിലാണ് സൂറത്ത് കോടതി രാഹുലിനെ രണ്ടു വര്‍ഷത്തേക്ക് ശിക്ഷിച്ചത്. ഇതോടെ അദ്ദഹം പാര്‍ലമെന്റ് അംഗത്വത്തില്‍നിന്ന് അയോഗ്യനായി. 2019ല്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് യോഗത്തിലാണ് രാഹുല്‍ വിവാദ പരാമര്‍ശം നടത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം