
ഛണ്ഡിഗഢ്: നൂഹ് കലാപവുമായി ബന്ധപ്പെട്ട് ഹരിയാനയിലെ കോൺഗ്രസ് എം.എൽ.എ അറസ്റ്റിൽ. മാമൻ ഖാനെയാണ് വ്യാഴാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. ഫെറോസപൂർ ജിക്ര മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയാണ് മാമൻ ഖാൻ. തെളിവുകൾ കൃത്യമായി പരിശോധിച്ചാണ് എം.എൽ.എക്കെതിരെ കേസെടുത്തതെന്ന് ഹരിയാന പൊലീസ് അറിയിച്ചു. ഫോൺകോൾ തെളിവുകൾ ഉൾപ്പടെ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കി.
അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ പഞ്ചാബ്-ഹരിയാന ഹൈകോടതിയെ സമീപിച്ചിരുന്നു. കലാപം സംബന്ധിച്ച് അന്വേഷണം നടത്താനായി പ്രത്യേക അന്വേഷണസംഘം രുപീകരിക്കണമെന്നും എം.എൽ.എ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഐ.ജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനാവണം അന്വേഷണസംഘത്തിന്റെ തലവനെന്നും അദ്ദേഹം ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കേസ് 19നാണ് കോടതി പരിഗണിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം