രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 88 ലക്ഷം കടന്നു; ആശങ്കയില്‍

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 88 ലക്ഷം കടന്നു; ആശങ്കയില്‍

ന്യൂ ഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 88 ലക്ഷം കടന്നു. ഇതുവരെ 88,14,579 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 41,100 പേര്‍ക്ക് വൈറസ്ബാധ റിപ്പോര്‍ട്ട് ചെയ്തു. 447 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, രോഗമുക്തി നേടിയവരുടെ എണ്ണം 82 ലക്ഷം കടന്നു. എന്നാല്‍ ഡല്‍ഹിയില്‍ പ്രതിദിന കോവിഡ് കേസ് 7000 മുകളില്‍ തന്നെ തുടരുകയാണ്. 93.1 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. മരണ നിരക്ക് 1.47 ശതമാനമായി തുടരുന്നു.

ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 7340 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 96 പേര്‍ മരിച്ചു. പോസിറ്റീവ് നിരക്ക് 14 ശതമാനത്തിന് മുകളിലാണ്. അതിര്‍ത്തി സംസ്ഥാനമായ ഹരിയാനയിലും കേസുകള്‍ വര്‍ധിക്കുകയാണ്. മഹാരാഷ്ട്രയില്‍ 4,237, കര്‍ണാടകയില്‍ 2154, ആന്ധ്രയില്‍ 1657 മാണ് പുതിയ കേസുകള്‍. രാജ്യത്തെ പരിശോധനകളുടെ എണ്ണവും കഴിഞ്ഞ 24 മണിക്കൂറിനിടെ കുറഞ്ഞു. 8,5000 പരിശോധനകള്‍ മാത്രമാണ് രാജ്യത്ത് നടന്നത്.