ഒ​മി​ക്രോ​ൺ വ്യാപനം ; തെ​ര​ഞ്ഞെ​ടു​പ്പ് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ആ​യി​രി​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

vuh
ന്യൂ​ഡ​ൽ​ഹി: ഒ​മി​ക്രോ​ൺ വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ആ​യി​രി​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി റാ​ലി​ക​ളും റോ​ഡ് ഷോ​ക​ളും ഈ ​മാ​സം 15 വ​രെ വി​ല​ക്കി. ത​ൽ​സ്ഥി​തി പ​രി​ശോ​ധി​ച്ച് തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

പൊ​തു​യോ​ഗ​ങ്ങ​ൾ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ അ​നു​വ​ദി​ക്കും. വീ​ടു​ക​ളി​ൽ എ​ത്തി​യു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് അ​നു​മ​തി​യു​ണ്ട്. എ​ന്നാ​ൽ നി​ശ്ചി​ത എ​ണ്ണം ആ​ളു​ക​ൾ മാ​ത്ര​മേ വീ​ടു​ക​ൾ ക​യ​റി​യു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്താ​ൻ പാ​ടു​ള്ളൂ. വോ​ട്ടെ​ടു​പ്പി​ൽ പ​ര​മാ​വ​ധി ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ക്കാ​ൻ കോ​വി​ഡ് സു​ര​ക്ഷാ ന​ട​പ​ടി​ക​ളി​ൽ ശ്ര​ദ്ധ​ന​ൽ​കു​മെ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ശു​ശീ​ൽ ച​ന്ദ്ര പ​റ​ഞ്ഞു.ആ​രോ​ഗ്യ സു​ര​ക്ഷ​യ്ക്കാ​യി​രി​ക്കും ഒ​ന്നാം പ​രി​ഗ​ണ​ന. എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രും ര​ണ്ട് ഡോ​സ് വാ​ക്സി​ന്‍ എ​ടു​ത്ത​വ​രാ​യി​രി​ക്ക​ണം. പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ക​രു​ത​ല്‍ ഡോ​സ് ന​ല്‍​കു​മെ​ന്നും മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ര്‍ അ​റി​യി​ച്ചു.