ഭുവനേശ്വര്‍: ബാലസോര്‍ ട്രെയിന്‍ ദുരന്തം അന്വേഷിക്കുന്ന സിബിഐ സംഘം റെയില്‍വേ ജീവനക്കാരുടെ ഫോണുകള്‍ പിടിച്ചെടുത്തു. അപകടദിവസം ബഹനാഗ സ്‌റ്റേഷനില്‍ ജോലിയില്‍ ഉണ്ടായിരുന്ന ഏതാനും ജീവനക്കാരുടെ മൊബൈല്‍ ഫോണുകളാണ് സംഘം പിടിച്ചെടുത്തത്. ചോദ്യം ചെയ്യലിന് ശേഷമായിരുന്നു നടപടികൾ.
Read More:മുതിർന്ന കോൺഗ്രസ് നേതാവ് ജി ഗോപിനാഥൻ നായർ അന്തരിച്ചു
പിടിച്ചെടുത്ത ഫോണുകളിലെ കോള്‍ റെക്കോഡുകള്‍, വാട്‌സ് ആപ്പ് കോളുകള്‍, സോഷ്യല്‍ മീഡിയ ഉപയോഗം തുടങ്ങിയവയെല്ലാം സിബിഐ പരിശോധിക്കുന്നുണ്ട്. അപകടത്തില്‍ പരിക്കേറ്റ് ഭുനേശ്വറിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ലോക്കോ പൈലറ്റിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യുമെന്നാണ് സൂചന.
അപകടമുണ്ടായ ബഹനാഗ റെയില്‍ സ്‌റ്റേഷനില്‍ സിബിഐ സംഘവും ഫോറന്‍സിക് ടീമും ഇന്നലെ പരിശോധന നടത്തി. റെയില്‍വേ സിഗ്നല്‍ റൂം പരിശോധിച്ച വിദഗ്ധ സംഘം ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി.
Read More;എംഡിഎംഎയുമായി യുവ നടൻ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ
ട്രെയിന്‍ ദുരന്തത്തിന് പിന്നില്‍ അട്ടിമറിയുണ്ടെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അഭിപ്രായപ്പെട്ടിരുന്നു. ട്രെയിന്‍ ദുരന്തത്തില്‍ 288 പേരാണ് മരിച്ചത്. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം