ഒളിമ്പിക് മെഡൽ ജേതാവ് സുശീൽ കുമാർ സഹഗുസ്തി താരത്തെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്

kumar

ന്യൂഡൽഹി: ഒളിമ്പിക് മെഡൽ ജേതാവ് സുശീൽ കുമാർ സഹഗുസ്തി  താരത്തെ  മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. കയ്യിൽ വലിയ ഒരു വടിയുമായി സുശീൽ നിൽക്കുന്നതിന്റെയും സുഹൃത്തുക്കളുമായി ചേർന്ന് ക്രൂരമായി തല്ലുന്നതിന്റെയും  ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

ക്രൂരമായി പരിക്കേറ്റ സാഗറിനെ  ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മെയ് നാലിന് ഡൽഹി ചത്രസൽ  സ്റ്റേഡിയത്തിലായിരുന്നു സംഭവം. സുശീലിന്റെ ഉടമസ്ഥതയിൽ ഉള്ള സ്റ്റേഡിയത്തിനു സമീപം സാഗർ ഉൾപ്പെടെയുള്ളവർ താമസിക്കുന്ന ഫ്ലാറ്റ് ഒഴിയുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്.


കേസിൽ ഒളിവിലായിരുന്ന  സുശീൽ കുമാറിനെ കഴിഞ്ഞ  ആഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്‍തത്. തനിക്കെതിരെ ഇനി ആരും ശബ്ദം ഉയർത്തരുതെന്ന് പറഞ്ഞു ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ സുശീൽ തന്നെയാണ് പറഞ്ഞത്. രണ്ടു വാഹനങ്ങളിൽ എത്തിയാണ് സുശീലും കൂട്ടുകാരും സാഗറിനെ മർദ്ദിച്ചത്.