ബ്രഹ്മപുത്രയിൽ ബോട്ടുകൾ കൂട്ടിയിടിച്ച് ഒരു മരണം; 30ഓളം പേരെ കാണാതായി

g
ജോ​ർ​ഹ​ട്ട്: ആ​സാ​മി​ലെ ജോ​ർ​ഹ​ട്ടി​ൽ ബ്ര​ഹ്മ​പു​ത്രാ ന​ദി​യി​ൽ യാ​ത്രാ​ബോ​ട്ടു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒരു മരണം.30 പേ​രെ കാ​ണാ​താ​യി. ത​ല സ്ഥാ​ന​മാ​യ ഗോ​ഹ​ട്ടി​യി​ൽ​നി​ന്ന് 350 കി​ലോ​മീ​റ്റ​ർ അ​ക​ലെ ജോ​ർ​ഹ​ട്ടി​ലെ നി​മ​തി​ഘ​ട്ടി​ൽ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. 120ലേ​റെ യാ​ത്ര​ക്കാ​ർ ഇ​രു​ബോ​ട്ടു​ക​ളി​ലു​മാ​യി ഉ​ണ്ടാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ഒ​രു ബോ​ട്ട് ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റേ​താ​ണ്. മ​ജു​ലി​യി​ൽ​നി​ന്ന് നി​മ​തി​ഘ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു. ഇ​തി​ൽ‌ 120 യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. എ​തി​ർ​ദി​ശ​യി​ൽ​നി​ന്നു​വ​ന്ന ബോ​ട്ടു​മാ​യാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ബോ​ട്ടു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് മു​ങ്ങി. യാ​ത്ര​ക്കാ​രി​ൽ പ​ല​രും നീ​ന്തി ര​ക്ഷ​പെ​ട്ടു. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ബൈ​ക്കു​ക​ളും കാ​റു​ക​ളും ഒ​ഴു​കി​പ്പോ​യി.