ഡല്‍ഹിയില്‍ വീണ്ടും കുരങ്ങുവസൂരി; നൈജീരിയന്‍ സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു

 monkeypox
 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കുരങ്ങുവസൂരി സ്ഥിരീകരിച്ചു. നൈജീരിയന്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. 

തൃശൂര്‍ കുരഞ്ഞിയില്‍ മരിച്ച യുവാവിനാണ് രാജ്യത്താദ്യമായി കുരങ്ങുവസൂരി സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ലാബിലെ പരിശോധനയിലാണ് മരണകാരണം കുരങ്ങുവസൂരിയാണെന്ന് സ്ഥിരീകരിച്ചത്. രാജ്യത്തെ ആദ്യ കുരങ്ങുവസൂരി മരണമാണ് ഇത്.

ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയില്‍ ഇന്നലെ തന്നെ മരണകാരണം കുരങ്ങുവസൂരിയാണെന്ന് കണ്ടെത്തിയിരുന്നു. ഇത് ഉറപ്പിക്കുന്നതിനായാണ് സാമ്പിള്‍ പൂനെയിലേക്കയച്ചത്.