സ​മൂ​ഹ​ത്തി​ന്‍റെ താഴേത്തട്ടിലുള്ള കു​ട്ടി​ക​ൾ​ക്ക് കൂ​ടി ഓ​ണ്‍ലൈ​ൻ വി​ദ്യാ​ഭ്യാ​സം ല​ഭ്യ​മാ​ക​ണം; സു​പ്രീം​ കോ​ട​തി

supreme court 7/5
 

ന്യൂഡൽഹി; സ​മൂ​ഹ​ത്തി​ന്‍റെ താഴേത്തട്ടിലുള്ള കു​ട്ടി​ക​ൾ​ക്ക് കൂ​ടി ഓ​ണ്‍ലൈ​ൻ വി​ദ്യാ​ഭ്യാ​സം ല​ഭ്യ​മാ​ക​ണമെന്ന്  സു​പ്രീം​ കോ​ട​തി.സാ​മൂ​ഹി​ക​മാ​യും സാമ്പ്​ത്തി​ക​മാ​യും പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ഓ​ണ്‍ലൈ​ൻ വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പു വ​രു​ത്താ​നു​ള്ള ഫ​ല​പ്ര​ദ​മാ​യ മാ​ർ​ഗ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി രൂ​പീ​ക​രി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് നോ​ട്ടീ​സ​യ​ച്ചു.

സാമ്പ​ത്തി​ക​മാ​യും സാ​മൂ​ഹി​ക​മാ​യും പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് ഓ​ണ്‍ലൈ​ൻ വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ സൗ​ജ​ന്യ​മാ​യി ഏ​ർ​പ്പെ​ടു​ത്ത​ണം എ​ന്ന ഡ​ൽ​ഹി ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ ആ​ക്ഷ​ൻ ക​മ്മി​റ്റി അ​ണ്‍എ​യ്ഡ​ഡ് റെ​ക്ക​ഗ്നൈ‌​സ്ഡ് പ്രൈ​വ​റ്റ് സ്കൂ​ൾ​സ് ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു സു​പ്രീം​ കോ​ട​തി.