യോ​ഗാ​ഭ്യ​സ​ത്തി​നി​ടെ വീ​ണ് പ​രി​ക്കേറ്റു; ഓ​സ്കാ​ർ ഫെ​ർ​ണാ​ണ്ട​സ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

oscar

മം​ഗ​ളൂ​രു: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ഓ​സ്കാ​ർ ഫെ​ർ​ണാ​ണ്ട​സി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. യോ​ഗ അ​ഭ്യ​സി​ക്കു​ന്ന​തി​നി​ടെ വീ​ണ് പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

തലക്ക് ഗുരുതര പരിക്കേറ്റ ഇദ്ദേഹം അബോധാവസ്ഥയില്‍ മംഗളുരു സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.


കഴിഞ്ഞ ദിവസം രാവിലെ മംഗളൂരു അത്താവറിലെ ഫ്ളാറ്റില്‍ യോഗ ചെയ്യുന്നതിനിടെയാണ് ഓസ്‌കര്‍ ഫെര്‍ണാണ്ടസ് തലയടിച്ചു വീണത്. വീണ് മണിക്കൂറുകള്‍ കഴിഞ്ഞെങ്കിലും കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ വൈകിട്ട് പതിവു വൈദ്യപരിശോധനക്കായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് തലയില്‍ രക്തം കട്ട കെട്ടിയതായി കണ്ടെത്തിയത്. 

രാ​ത്രി​യോ​ടെ അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ആ​വു​ക​യും ചെ​യ്തു. ഇ​ദ്ദേ​ഹ​ത്തി​ന് അ​ടി​യ​ന്തര ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​ണെ​ന്ന് ഡോ​ക്ട​ര്‍​മാ​ർ പ​റ​യു​ന്നു.