ന്യൂഡൽഹി : സ്വന്തം ദുഷ്പ്രവൃത്തികൾക്ക് പാക്കിസ്ഥാൻ മറ്റുള്ളവരെ കുറ്റപ്പെടുത്തുകയാണെന്നും ഇത് അവരുടെ തെറ്റിനുള്ള ന്യായീകരണമോ പരിഹാരമോ ആവില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധിർ ജയ്‌സ്‌വാൾ. പാക്ക് പൗരന്മാരെ ഇന്ത്യൻ ഏജന്റുമാർ വധിച്ചെന്ന ആരോപണം ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളുടെ ഭാഗമാണ്. പാക്കിസ്ഥാൻ വിതച്ചതേ അവർ കൊയ്യൂ. തീവ്രവാദത്തിന്റേയും സംഘടിത കുറ്റകൃത്യത്തിന്റേയും നിയമവിരുദ്ധ പ്രവർത്തനങ്ങളുടേയും കേന്ദ്രമാണ് പാക്കിസ്ഥാനെന്ന് ലോകത്തിനറിയാം. ഇതിന്റെ പരിണതഫലങ്ങള്‍ പാക്കിസ്ഥാന്‍ അനുഭവിക്കേണ്ടിവരുമെന്ന് ഇന്ത്യയും മറ്റുപല രാജ്യങ്ങളും മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും രണ്‍ധിർ ജയ്‌സ്‌വാൾ പറഞ്ഞു.

















