പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കും

google news
parliament
ന്യൂ ഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്നവസാനിക്കും. ഇന്നും ഭരണ, പ്രതിപക്ഷ പ്രതിഷേധത്തില്‍ സഭ പ്രക്ഷുബ്ദമാകാനാണ് സാധ്യത. വിവാദ പരാമര്‍ശത്തില്‍ രാഹുല്‍ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെടും. 

കഴിഞ്ഞദിവസവും ഭരണ, പ്രതിപക്ഷ ബഹളത്തില്‍ സഭ രണ്ട് മണിവരെ നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്നും ബഹളം തുടര്‍ന്നതോടെ ലോക് സഭ പിരിയുകയായിരുന്നു. അതേസമയം, ഒരു ദിവസം പോലും സമ്മേളിക്കാതെയാണ് ഇത്തവണ സഭ പിരിയുന്നത്. 

Tags