'അഹംഭാവത്തിന്റെ ഇഷ്ടികകൾ കൊണ്ടല്ല, ഭരണഘടനാ മൂല്യങ്ങൾ കൊണ്ടാണ് പാർലമെന്റ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്': രാഹുൽ ഗാന്ധി

google news
rahul gandhi g
 

ന്യൂഡല്‍ഹി: പുതിയ പാർലമെന്റ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അഹംഭാവത്തിന്‍റെ ഇഷ്ടികകൾ കൊണ്ടല്ല, ഭരണഘടനാമൂല്യങ്ങള്‍ കൊണ്ടാണ് പാര്‍ലമെന്റ് നിര്‍മിക്കപ്പെട്ടിരിക്കുന്നതെന്ന് രാഹുൽ പറഞ്ഞു.  പാർലമെന്റ് ഉത്ഘാടന ചടങ്ങു ബഹിഷ്കരിക്കുമെന്ന് കാണിച്ചു പത്തൊൻപതു പ്രതിപക്ഷ കക്ഷികൾ പ്രസ്താവന ഇറക്കിയിരുന്നു ഇതിനു പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉത്ഘാടനം നിർവഹിക്കാൻ രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ ക്ഷണിക്കാത്തത് രാജ്യത്തിന്റെ ഏറ്റവും ഉന്നതമായ ഭരണഘടനാ പദവി അവഹേളിക്കുകയാണെന്നു രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. മെയ് 28 ആണ് പാർലമെന്റ് മന്ദിരത്തിന്റെ ഉത്ഘാടനം. രാഷ്‌ട്രപതി തന്നെ ഉത്ഘാടനം ചെയ്യണമെന്ന് പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെടുന്നത്. രാഷ്ട്രത്തലവന്‍ മാത്രമല്ല, പാര്‍ലമെന്റിന്റെ അവിഭാജ്യഘടകം കൂടിയാണ് രാഷ്ട്രപതി എന്നാണ് പ്രതിപക്ഷകക്ഷികളുടെ അഭിപ്രായം. 

കോണ്‍ഗ്രസ് ഉള്‍പ്പെടെ 19 പ്രതിപക്ഷകക്ഷികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടം ചെയ്യുന്ന പുതിയ പാര്‍ലമെന്റ് മന്ദിരം ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. ജനാധിപത്യത്തിന്റെ ആത്മാവിനെ പാര്‍ലമെന്റില്‍നിന്ന് കുടിയിറക്കിയതിന് ശേഷം പുതിയ മന്ദിരത്തില്‍ യാതൊരു മൂല്യവും കാണാനാകുന്നില്ലെന്ന് കോണ്‍ഗ്രസ്, എഎപി, ടിഎംസി, ഇടതുപാർട്ടികൾ തുടങ്ങിയവ ഉള്‍പ്പെടെയുള്ള പ്രതിപക്ഷകക്ഷികൾ വിമർശിച്ചിരുന്നു. 
  

അതേസമയം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുമെന്ന് ഔദ്യോഗിക സ്ഥിരീകരണം എത്തിയിരുന്നു. ലോക്സഭാ സെക്രട്ടറിയേറ്റ് ആണ് വിവരം സ്ഥിരീകരിച്ചത്. മെയ് 28ന് സ്പീക്കർ ഓംലയുടെ സാന്നിധ്യത്തിൽ ആയിരിക്കും ഉദ്ഘാടന ചടങ്ങ് ഇത് സംബന്ധിച്ച് പാർലമെന്റ് സെക്രട്ടറിയേറ്റ് ഔദ്യോഗിക ക്ഷണം പുറപ്പെടുവിച്ചിട്ടുണ്ട്. 

മറ്റു പ്രമുഖർക്കും പാർലമെന്റ് അംഗങ്ങൾക്ക് പുറമെ ഉദ്ഘാടന ചടങ്ങിൽ ക്ഷണമുണ്ട്. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ലോക്സഭാ ജനറൽ സെക്രട്ടറി ജനറൽ കുമാർ സിംഗ് ഇതിനോടകം കത്തയച്ചു.  

Tags