പാ​ർ​ല​മെ​ന്‍റ് പ്ര​ത്യേ​ക സ​മ്മേ​ള​നം: സ​ർ​വ​ക​ക്ഷി യോ​ഗം ഇ​ന്ന്

google news
parliament

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ളി​ച്ചു​ചേ​ർ​ത്ത അ​ഞ്ച് ദി​വ​സ​ത്തെ പ്ര​ത്യേ​ക പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം തി​ങ്ക​ളാ​ഴ്ച തു​ട​ങ്ങും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി പ്ര​ഹ്ളാ​ദ് ജോ​ഷി വി​ളി​ച്ച സ​ർ​വ​ക​ക്ഷി യോ​ഗം ഇ​ന്ന് ന​ട​ക്കും. സ​മ്മേ​ള​ന​ത്തി​ന്‍റെ അ​ജ​ൻ​ഡ സ​ർ​ക്കാ​ർ പു​റ​ത്തു​വി​ട്ടെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ൽ അ​വ്യ​ക്ത​ത തു​ട​രു​ന്നു​ണ്ട്.

CHUNGATHE

അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ പ്ര​ത്യേ​ക സ​മ്മേ​ള​നം വി​ളി​ച്ച് പാ​സാ​ക്കേ​ണ്ട ബി​ല്ലു​ക​ളൊ​ന്നും സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച അ​ജ​ൻ​ഡ​യി​ലി​ല്ല. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​റെ​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ അം​ഗ​ങ്ങ​ളെ​യും നി​യ​മി​ക്കാ​ൻ പു​തി​യ സ​മി​തി​യെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലാ​ണ് സ​ർ​ക്കാ​ർ അ​ജ​ൻ​ഡ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ ബി​ല്ലു​ക​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട​ത്.  1991-ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ആ​ക്ടി​ന് പ​ക​രം പു​തി​യ നി​യ​മം കൊ​ണ്ടു​വ​രാ​നാ​ണ് നീ​ക്കം ന​ട​ക്കു​ന്ന​ത്.

Also read: പി​എ​സ്‌സി നി​യ​മ​ന ത​ട്ടി​പ്പ്: പ്ര​തി​ക​ളി​ൽ ഒ​രാ​ൾ പി​ടി​യി​ൽ; മുഖ്യപ്രതിക്കായി അന്വേഷണം

 ഇ​ന്ത്യ​യു​ടെ പേ​ര് ഭാ​ര​ത് എ​ന്നാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള പ്ര​മേ​യം പാ​സാ​ക്കു​മെ​ന്നും അ​ഭ്യൂ​ഹ​മു​ണ്ട്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് നേ​ര​ത്തെ​യാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഈ ​സ​ർ​ക്കാ​ർ വി​ളി​ക്കു​ന്ന അ​വ​സാ​ന​ത്തെ പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​മാ​ണെ​ന്ന അ​ഭ്യൂ​ഹ​വു​മു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​ത വ​രു​ത്താ​ൻ ഇ​ന്ന് സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷ​ പാ​ർ​ട്ടി​ക​ൾ ആ​വ​ശ്യ​പ്പെ​ടും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം