മുഖ്യമന്ത്രി നിതീഷ്‌കുമാറിനോട് ജനങ്ങള്‍ക്ക് ദേഷ്യമല്ല വെറുപ്പെന്ന് തേജസി യാദവ്

മുഖ്യമന്ത്രി നിതീഷ്‌കുമാറിനോട് ജനങ്ങള്‍ക്ക് ദേഷ്യമല്ല വെറുപ്പെന്ന് തേജസി യാദവ്

ന്യൂഡെല്‍ഹി: മുഖ്യമന്ത്രി നിതീഷ്‌കുമാറിനോട് ജനങ്ങള്‍ക്ക് ദേഷ്യമല്ല വെറുപ്പാണെന്ന് ആര്‍ജെഡി നേതാവ് തേജസി യാദവ്. തെരഞ്ഞെടുപ്പിന് രണ്ടുനാള്‍ ബാക്കിനില്‍ക്കെ സംസ്ഥാനത്ത് വിവിധ തെരഞ്ഞെടുപ്പ് റാലികളില്‍ സംസാരിക്കവെയാണ് യാദവിന്റെ ഈ പരാമര്‍ശം - ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്.

മത-സാമുദായിക വര്‍ഗ വിഷയങ്ങള്‍ക്ക് പകരം രൂക്ഷമായ തൊഴിലില്ലായ്മ പ്രശ്‌നമുയര്‍ത്തിയാണ് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസി യാദവ് തെരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിക്കുന്നത്. ആര്‍ജെഡി പ്രകടനപത്രികയിലെ മുഖ്യ ഊന്നല്‍ തൊഴില്ലായ്മക്ക് പരിഹാരം കണ്ടെത്തുകയെന്നതാണ്. ഒരു ദശലക്ഷം പേര്‍ക്ക് തൊഴില്‍ വാഗ്ദാനമാണ് മുന്നോട്ടുവച്ചിട്ടുള്ളത്. കാര്‍ഷിക വായ്പകള്‍ എഴുതിതള്ളുമെന്നും ആര്‍ജെഡി പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നുണ്ട്.

മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ എന്‍ഡിഎ സഖ്യത്തിനായ് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ കോവിഡ് വാക്‌സിന്‍ ഫ്രീയെന്ന വാഗ്ദാനം ആര്‍ജെഡിയുടെ വാഗ്ദാനങ്ങളെ നിഷ്ഫലമാക്കുമോയെന്നത് കാണാനിരിക്കുന്നതേയുള്ളൂ. എന്‍ഡിഎ സഖ്യം അധികാരത്തില്‍ വന്നാല്‍ ബീഹാറില്‍ കോവിഡ് വാക്‌സിന്‍ ഫ്രീയെന്ന വാഗ്ദാനമാണ് കേന്ദ്ര ധനമന്ത്രി നല്‍കിയിട്ടുള്ളത്.