''വാക്സിനെടുക്കുന്നവർ ബാഹുബലിയാകും"; ജനങ്ങളോട് വാക്‌സിനേഷന്‍ യജ്ഞത്തില്‍ പങ്കാളിയാകാന്‍ നിര്‍ദേശിച്ച് പ്രധാനമന്ത്രി

DV

ന്യൂഡൽഹി;രാജ്യത്തെ ജനങ്ങളോട് വാക്‌സിനേഷന്‍ യജ്ഞത്തില്‍ പങ്കാളിയാകാന്‍ നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.'ബാഹു' (കൈ)വില്‍ വാക്‌സിന്‍ എടുക്കുന്നവര്‍ 'ബാഹുബലി'യായി മാറുമെന്നും രാജ്യത്ത് ഇതുവരെ 40 കോടിയിലേറെപ്പേർ ബാഹുബലിയായെന്നും പ്രധാനമന്ത്രി പറഞ്ഞു.കൊവിഡിനെതിരായ പോരാട്ടം ശക്തമാക്കാനുള്ള നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നുവെന്നും കൊവിഡിനെക്കുറിച്ച് പാര്‍ലമെന്‍റിൽ അര്‍ത്ഥവത്തായ ചര്‍ച്ച വേണമെന്നും അദ്ദേഹം  പറഞ്ഞു.

"'ബാഹു' (കൈ)വില്‍ വാക്‌സിന്‍ എടുക്കുന്നവര്‍ 'ബാഹുബലി'യാകും. കോവിഡിനെതിരായ യുദ്ധത്തില്‍ രാജ്യത്ത് 40 കോടിയിലേറെ പേര്‍ ഇങ്ങനെ 'ബാഹുബലി'യായി മാറിയിട്ടുണ്ട്. ഇത് ഇനിയും മുന്നോട്ടു പോകേണ്ടതുണ്ട്. ലോകത്തെ ഒന്നാകെ ബാധിച്ച മഹാമാരിയാണിത്. അതുകൊണ്ട് പാര്‍ലമെന്റില്‍ അര്‍ഥപൂര്‍ണമായ ചര്‍ച്ചകള്‍ നടക്കണം", മോദി പറഞ്ഞു.