ലഡാക്കിൽ കേന്ദ്ര സർവകലാശാല ആരംഭിക്കാൻ അനുമതി

zcsa

ന്യൂഡൽഹി: ലഡാക്കിൽ കേന്ദ്ര സർവകലാശാല സ്ഥാപിക്കാൻ തീരുമാനമായി.സർവ്വകലാശാല വൈകാതെ യാഥാർത്ഥ്യമാകുമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു.750 കോടി രൂപ സർവ്വകലാശാലക്കായി സർക്കാർ നീക്കി വയ്ക്കും. ലഡാക്കിൽ മറ്റ് വികസന പ്രവർത്തനങ്ങളും ഉടൻ യഥാർത്ഥ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. 

ഉന്നത വിദ്യാഭ്യാസത്തിനായി ലഡാക്കിലെ ആയിരക്കണക്കിന് വിദ്യാർഥികൾ മറ്റുനാടുകളിലേക്ക് സഞ്ചരിക്കാൻ നിർബന്ധിതരായ പശ്ചാത്തലത്തിലാണ് കേന്ദ്രം പുതിയ സർവകലാശാലയ്ക്ക് അനുമതി നൽകിയതെന്ന് കേന്ദ്ര സർക്കാരിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു.