വളര്‍ത്തുനായയെ ബലൂണ്‍ കെട്ടി പറത്തി; യൂട്യൂബര്‍ അറസ്റ്റില്‍

youtuber arrested

ന്യൂ ഡല്‍ഹി: വളര്‍ത്തുനായയെ ബലൂണ്‍ കെട്ടി പറത്തിയ യൂട്യൂബര്‍ അറസ്റ്റില്‍. ഗൗരവ് ശര്‍മയെന്ന യൂട്യൂബറാണ് പിടിയിലായത്. വളര്‍ത്തുനായയെ ഹൈഡ്രജന്‍ ബലൂണ്‍ ഉപയോഗിച്ച് പറത്തുന്ന വീഡിയോ ചിത്രികരിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. ഇത്തരത്തില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമത്തില്‍ പ്രചരിപ്പിച്ചിരുന്നു.

 മെയ് 21 ന് യൂട്യൂബില്‍ പങ്കുവച്ച വീഡിയോയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. അതേസമയം, നായയുടെ ജീവന്‍ അപകടത്തിലാകുന്ന വിധം ദൃശ്യങ്ങള്‍ പകര്‍ത്തിയ കുറ്റത്തിനാണ് ഇയാള്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തത്. പ്രതിഷേധത്തിന് പിന്നാലെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്ത ഗൗരവ് ശര്‍മ്മ മൃഗസ്‌നേഹികളോട് മാപ്പ് പറഞ്ഞു.