'പ​ല തവണ ഫോണ്‍ മാറ്റി, എന്നിട്ടും ഹാക്കിംഗ് തു​ട​ര്‍​ന്നു': പ്ര​ശാ​ന്ത് കി​ഷോ​ര്‍

Prashant Kishor

ന്യൂ​ഡ​ല്‍​ഹി: പ​ല ത​വ​ണ താ​ന്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ മാ​റ്റി​യി​ട്ടും ഹാ​ക്ക് ചെ​യ്യു​ന്ന​ത് തു​ട​ര്‍​ന്നെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ജ്ഞ​ന്‍ പ്ര​ശാ​ന്ത് കി​ഷോ​ര്‍. ഫോ​ണ്‍ ചോ​ര്‍​ന്ന​വ​രു​ടെ പ​ട്ടി​ക​യി​ല്‍ പ്ര​ശാ​ന്ത് കി​ഷോ​റും ഉ​ള്‍​പ്പെ​ട്ടി​രു​ന്നെ​ന്ന റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​ന്ന​തി​നോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


'നിരീക്ഷിക്കപ്പെടുന്നുവെന്ന് സംശയിച്ചിരുന്നുവെങ്കിലും ഹാക്കിംഗ് നടക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. അതും 2017 മുതല്‍ 2021 വരെ. ഞാന്‍ അഞ്ച് തവണ ഹാന്‍ഡ്സെറ്റ് മാറ്റിയെങ്കിലും ഹാക്കിംഗ് തുടര്‍ന്നു എന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്'- പ്രശാന്ത് കിഷോര്‍ എന്‍ഡിടിവിയോട് പറഞ്ഞു. 

പ്ര​ശാ​ന്ത് കി​ഷോ​റി​ന്‍റെ ഫോ​ണ്‍ ജൂ​ലൈ 14 വ​രെ നി​രീ​ക്ഷി​ക്ക​പ്പെ​ട്ടു എ​ന്നാ​ണ് ഫോ​റ​ന്‍​സി​ക് വി​ശ​ക​ല​ന​ങ്ങ​ള്‍ ഉ​ദ്ധ​രി​ച്ച്‌ "ദി ​വ​യ​ര്‍' റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. 

2019 ലെ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ന് മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ്, 2018 ല്‍ ​അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫോ​ണി​ല്‍ പെ​ഗാ​സ​സ് ആ​ക്ര​മ​ണം ന​ട​ത്താ​ന്‍ ശ്ര​മം ന​ട​ത്തി പ​രാ​ജ​യ​പ്പെ​ട്ട​താ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​വി​ലെ ഫോ​ണി​ന്‍റെ ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യി​ല്‍ തെ​ളി​ഞ്ഞ​താ​യി 'ദി ​വ​യ​ര്‍' റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു​ണ്ട്.