ചൂ​ട് വ​ർ​ധി​ക്കു​ന്നു; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം; മുന്നൊരുക്കങ്ങൾക്ക് നിർദേശം

modi
 

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ചൂ​ട് വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്നു. എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും ഫ​യ​ർ ഓ​ഡി​റ്റ് ന​ട​ത്ത​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

കാ​ട്ടു​തീ നി​യ​ന്ത്രി​ക്കു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ചൂ​ടു​കാ​ലാ​വ​സ്ഥ​യെ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രി​ശീ​ല​നം ന​ൽ​ക​ണം. ല​ഘു​ലേ​ഖ​ക​ളി​ലൂ​ടെ​യും പ​ര​സ്യ​ങ്ങ​ളി​ലൂ​ടെ​യും ചൂ​ടു​കാ​ല​ത്ത് ചെ​യ്യാ​വു​ന്ന​തും ചെ​യ്യാ​ൻ പാ​ടി​ല്ലാ​ത്ത​തു​മാ​യ കാ​ര്യ​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്ക​ണം. വെ​ള്ള​വും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും മു​ട​ങ്ങു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.
  
പൊതുജനങ്ങൾക്ക് ബോധവത്കരണം നടത്തുന്നതിനും ആരോഗ്യ പ്രവർത്തകരെയും ദുരന്ത നിവാരണ സേനയെയും സജ്ജമാക്കുന്നതിനും യോഗത്തിൽ തീരുമാനിച്ചു. മേയ് 31 വരെ ശക്തമായ ചൂട് അനുഭവപ്പെടാനാണു സാധ്യത. ഭക്ഷ്യോത്പാദനത്തെയും ചൂട് സാരമായി ബാധിക്കാൻ ഇടയുണ്ട്. കഴിഞ്ഞ വർഷം മാർച്ചിൽ നൂറ്റാണ്ടിലെ ഏറ്റവും കൂടിയ ചൂടാണ് അനുഭവപ്പെട്ടത്. റാബി വിളകളുടെ ഉത്പാദനത്തെ ബാധിച്ചതോടെ കയറ്റുമതി കഴിഞ്ഞ വർഷം നിർത്തിവച്ചിരുന്നു.  


കന്നുകാലിത്തീറ്റ, അണക്കെട്ടുകളിലെ ജലത്തിന്റെ ലഭ്യത എന്നിവ ഉറപ്പാക്കണം. ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ സംഭരിച്ചുവെക്കാന്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയോട് നിര്‍ദ്ദേശിച്ചു. യോഗത്തില്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ക്യാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ആരോഗ്യ- കുടുംബക്ഷേമ സെക്രട്ടറി, ദേശീയ ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ എന്നിവര്‍ പങ്കെടുത്തു.