ജൊഹാനസ്ബർഗ്: അതിർത്തിയിൽ സേനാപിന്മാറ്റത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി- ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ധാരണ. ബ്രിക്സ് സമ്മേളനത്തിനി ടെയായിരുന്നു ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയില്‍ അതിര്‍ത്തി പ്രശ്നങ്ങള്‍ പ്രധാനമന്ത്രി ഉന്നയിക്കുകയും ചെയ്തു. വിദേശകാര്യമന്ത്രാലയം കൂടിക്കാഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്.
കിഴക്കൻ ലഡാക്കിലെ സേനാപിന്മാറ്റം വേഗത്തിലാക്കാൻ ഇരു രാഷ്ട്രത്തലവന്മാരും ധാരണയിലെത്തിയതായി വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര അറിയിച്ചു. ഷി ജിൻപിംഗുമായി മോദി സംസാരിക്കുകയും അതിർത്തിയിൽ ഇനിയും പരിഹരിക്കാത്ത പ്രശ്നങ്ങളിൽ ആശങ്ക അറിയിക്കുകയും ചെയ്തതായും വിനയ് ക്വാത്ര പറഞ്ഞു.
ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയിലാക്കുന്നതിന് അതിർത്തിയിൽ സമാധാനം നിലനിർത്തേണ്ടതും അതിർത്തി രേഖകൾ പാലിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു. അതിർത്തിയിൽ ദ്രുതഗതിയിലുള്ള സേനാപിന്മാറ്റത്തിനുള്ള ശ്രമങ്ങൾ ശക്തമാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദേശിക്കാൻ രണ്ട് നേതാക്കൾ തീരുമാനിച്ചു- വിനയ് ക്വാത്ര അറിയിച്ചു.
2020 മുതല്‍ ഇന്ത്യ-ചൈന അതിര്‍ത്തില്‍ സംഘര്‍ഷ സാഹചര്യം നിലനിന്നിരുന്നു. ഇതിനിടെ 19 തവണ സൈനിക കമാന്‍ഡര്‍മാരുടെ ചര്‍ച്ചകള്‍ നടന്നിരുന്നു. പാങ്കോങ്സോ തടകത്തിന് സമീപത്തെ പ്രദേശങ്ങളില്‍ ചൈനീസ് സൈന്യം പിന്മാറിയിരുന്നു. എന്നാല്‍ ലഡാക്കിലെ പ്രധാനകേന്ദ്രങ്ങളില്‍ ചൈനയുടെ സൈന്യത്തിന്റെ സാന്നിധ്യം ഉണ്ട്. ഇരു രാജ്യത്തിന്റെ അതിര്‍ത്തികളിലും സൈനിക വിന്യാസം നടത്തിയിരുന്നു. ഈ സാഹചരയത്തിലാണ് കൂടിക്കാഴ്ച നടത്തിയത്.
ഗാല്‍വന്‍ പ്രതിസന്ധിയ്ക്കു ശേഷം നാലു വര്‍ഷങ്ങള്‍ കഴിഞ്ഞാണ് നരേന്ദ്ര മോദിയും ഷി ജിന്‍പിങും പൊതുപരിപാടിയില്‍ ഒന്നിച്ചെത്തുന്നത്. പരസ്പരം ഹസ്തദാനം ചെയ്ത് അഭിവാദ്യം ചെയ്തും ഇരുനേതാക്കാന്മാരും ഹ്രസ്വസമയത്തേക്ക് സംസാരിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം