കോ​വി​ഡ് വ​ർ​ധി​ക്കു​ന്നു; മാനദണ്ഡങ്ങൾ പാലിക്കണം; ഉന്നതതല യോഗത്തിൽ പ്രധാനമന്ത്രി

google news
modi
 

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകളെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങൾ കോവിഡ് മാനദണ്ഡം പാലിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.  


കോവിഡ് തയാറാടെപ്പുകൾ അവലോകനം ചെയ്യുന്നതിനായി ഇന്നു വൈകിട്ട് മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ഉന്നതല തല യോഗത്തിലാണ് പ്രധാനമന്ത്രിയുടെ നിർദേശം. ടെസ്റ്റ്–ട്രാക്ക്–ട്രീറ്റ്–വാക്‌സിനേഷൻ, കോവിഡ് ഉചിത പെരുമാറ്റം എന്നീ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മരുന്നുകള്‍ ഉൾപ്പെടെയുള്ളവയുടെ ലഭ്യത അധികൃതർ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.

 
ശ്വാസകോശ സംബന്ധമായ രോഗങ്ങളില്‍ കൃത്യമായ പരിശോധന നല്‍കണമെന്നും ലാബ് സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജീനോം സീക്വന്‍സിങ് അടക്കമുള്ള നടപടികള്‍ വര്‍ധിപ്പിക്കണം. രാജ്യത്ത് ഇന്‍ഫ്‌ളുവന്‍സ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യവും അദ്ദേഹം വിലയിരുത്തി.

കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​പ്ര​കാ​രം ഇ​ന്ത്യ​യി​ൽ ഇ​ന്ന് 1,134 കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ദി​ന ക​ണ​ക്കാ​ണി​ത്. ഇ​തോ​ടെ സ​ജീ​വ കേ​സു​ക​ളു​ടെ എ​ണ്ണം 7,026 ആ​യി ഉ​യ​ർ​ന്നു.

അ​ഞ്ച് പു​തി​യ മ​ര​ണ​ങ്ങ​ളോ​ടെ മ​ര​ണ​സം​ഖ്യ 5,30,813 ആ​യി ഉ​യ​ർ​ന്നു. പ്ര​തി​ദി​ന പോ​സി​റ്റി​വി​റ്റി 1.09 ശ​ത​മാ​ന​മാ​യി രേ​ഖ​പ്പെ​ടു​ത്തി. പ്ര​തി​വാ​ര പോ​സി​റ്റി​വി​റ്റി 0.98 ശ​ത​മാ​ന​മാ​ണ്. അ​തേ​സ​മ​യം പു​തി​യ സ​ബ് വേ​രി​യ​ന്‍റാ​യ എ​ച്ച്3​എ​ൻ2 കേ​സു​ക​ൾ വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
 
പ്രധാനമന്ത്രിക്കു പുറമേ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍, ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

Tags