'വിമാനത്താവളത്തിൽ ജീ​വ​നോ​ടെ തി​രി​ച്ചെ​ത്തി​യ​തി​നു മു​ഖ്യ​മ​ന്ത്രി​ക്ക് ന​ന്ദി'; ച​ന്നി​യെ പ​രി​ഹ​സി​ച്ച് മോ​ദി

PM Modi
 

ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബി​ൽ സു​ര​ക്ഷാ​വീ​ഴ്ച​യു​ണ്ടാ​യ​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ പ​രി​ഹ​സി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ബ​ഠിം​ഡാ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ജീ​വ​നോ​ടെ തി​രി​ച്ചെ​ത്തി​യ​തി​നു മു​ഖ്യ​മ​ന്ത്രി​യെ ന​ന്ദി അ​റി​യി​ക്ക​ണ​മെ​ന്ന് മോ​ദി പ​റ​ഞ്ഞു. വി​മാ​ന​ത്താ​വ​ള ഉ​ദ്യോ​ഗ​സ്ഥ​രോ​ടാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി പ​രി​ഹാ​സരൂ​പേ​ണ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

'ജീവനോടെ എനിക്ക് ബടിന്‍ഡ വിമാനത്താവളത്തില്‍ എത്താന്‍ കഴിഞ്ഞതിന് നിങ്ങളുടെ മുഖ്യമന്ത്രിയോട് നന്ദി അറിയിച്ചേക്കൂ', എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ആവശ്യമായ സുരക്ഷയൊരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതിലുള്ള രോഷപ്രകടനമായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകളില്‍ ഉണ്ടായിരുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍ 42,750 കോടിയുടെ വികസന പദ്ധതിക്ക് തറക്കല്ലിടുന്നത് അടക്കമുള്ള പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി എത്തിയത്. ബുധനാഴ്ച ഉച്ച കഴിഞ്ഞ് ഹുസൈനിവാലയിലെ ദേശീയ സ്മാരകത്തില്‍ പുഷ്പചക്രങ്ങള്‍ അര്‍പ്പിക്കാന്‍ പോകുന്നതിനിടെയാണ് സുരക്ഷാ വീഴ്ചയുണ്ടായത്. 

ബ​ഠിം​ഡ​യി​ലെ മേ​ൽ​പ്പാ​ല​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി 20 മി​നി​റ്റോ​ളം കു​ടു​ങ്ങി. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹം മേ​ൽ‌​പ്പാ​ല​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ പ്ര​തി​ഷേ​ധ​ക്കാ​ർ ത​ട​യു​ക​യാ​യി​രു​ന്നു.

പ​ഞ്ചാ​ബ് സ​ർ​ക്കാ​ർ പ്ര​ധാ​ന​മ​ന്ത്രി​ക്ക് സു​ര​ക്ഷ ഒ​രു​ക്കി​യി​ല്ലെ​ന്നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം ആ​രോ​പി​ച്ചു. അ​തേ​സ​മ​യം, സു​ര​ക്ഷാ വീ​ഴ്ച​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ച​ര​ൺ​ജി​ത് സിം​ഗ് ച​ന്നി വി​ശ​ദീ​ക​രി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഇ​ന്ന​ത്തെ പ​ഞ്ചാ​ബി​ലെ റാ​ലി​ക​ൾ റ​ദ്ദാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. മ​ഴ മൂ​ലം റ​ദ്ദാ​ക്കു​ന്ന​താ​യാ​ണ് വി​ശ​ദീ​ക​ര​ണം. പ്ര​ധാ​ന​മ​ന്ത്രി ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ക്നോ​വി​ൽ ന​ട​ത്താ​നി​രു​ന്ന റാ​ലി​യും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്.