‘നുണകൾ ഫലിക്കുന്നില്ല’: സോണിയയെ പ്രചാരണത്തിന് ഇറക്കിയതിനെ പരിഹസിച്ച് മോദി

google news
Modi kerala
 

ശിവമൊഗ്ഗ: കർണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മുതിർന്ന നേതാവ് സോണിയ ഗാന്ധിയെ പ്രചാരണത്തിന് ഇറക്കിയതിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര
മോദി. പ്രചരിപ്പിച്ച കള്ളങ്ങളൊന്നും ഫലിക്കാത്ത സാഹചര്യത്തിൽ ഇതുവരെ രംഗത്തില്ലാതിരുന്നവരെയും കോൺഗ്രസ് പ്രചാരണത്തിന് ഇറക്കുകയാണെന്ന് മോദി
പരിഹസിച്ചു. സോണിയ ഗാന്ധിയുടെ പേരെടുത്തു പറയാതെയായിരുന്നു മോദിയുടെ പരാമർശം.

‘ഇപ്പോൾ കോൺഗ്രസ് ആകെ ഭയചകിതരാണ്. അവരുടെ കള്ളങ്ങളൊന്നും ഫലിക്കാത്ത സാഹചര്യത്തിൽ ഇതുവരെ രംഗത്തില്ലാതിരുന്നവരെയും പ്രചാരണത്തിന്
ഇറക്കുകയാണ്. തോൽവിയുടെ ഉത്തരവാദിത്തം അവർ ഇപ്പോൾത്തന്നെ ഓരോരുത്തരുടെയും മേൽ പരസ്പരം ചാരുകയാണ്’ – മോദി ചൂണ്ടിക്കാട്ടി.
 
കോണ്‍ഗ്രസിന്റെ നുണ ബലൂണുകള്‍ ജനങ്ങള്‍ പൊട്ടിച്ചതിനാല്‍ അതിനി ഫലം ചെയ്യില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. നേരത്തെ ബെംഗളൂരുവില്‍ താന്‍ നടത്തിയ റോഡ്
ഷോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും മോദി പറഞ്ഞു.


ദീർഘകാലമായി തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുനിന്ന് മാറിനിൽക്കുന്ന സോണിയ ഗാന്ധി, കർണാടക തിരഞ്ഞെടുപ്പിൽ പ്രചാരണ രംഗത്ത് സജീവമാണ്.
ആരോഗ്യപരമായ കാരണങ്ങളാൽ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പു മുതൽ എഴുപത്താറുകാരിയായ സോണിയ തിരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ നിന്നു
വിട്ടുനിൽക്കുകയായിരുന്നു. ഇതിനിടെയാണ് ശനിയാഴ്ച കർണാടകയിൽ സോണിയ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയത്.

ഹുബ്ബള്ളിയില്‍ കഴിഞ്ഞ ദിവസം സോണിയ ഗാന്ധി കര്‍ണാടകയിലെ തന്റെ ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുത്തിരുന്നു.  
 

Tags