കർഷകരുടെ തലയിടിച്ച് പൊട്ടിച്ച് പൊലീസ്; പരിക്കേറ്റ കർഷകൻ മരിച്ചു

farmer attacked
ന്യൂഡൽഹി: ഹരിയാനയിലെ കര്‍ണാലില്‍ പൊലീസ് നടത്തിയ ക്രൂര ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം. കര്‍ണാല്‍ സ്വദേശി സുശൂല്‍ കാജലാണ് മരിച്ചത്. പൊലീസ് ലാത്തിച്ചാർജ്ജിൽ പരിക്കേറ്റ ഇദ്ദേഹത്തിന്റെ മരണം ഹൃദയസ്തംഭനമാണ് കാരണമാണെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് അക്രമത്തിൽ തലയ്ക്കും കാലിനും പരിക്ക് പറ്റിയിരുന്നു.

മുഖ്യമന്ത്രി മനോഹാര്‍ ലാല്‍ ഘട്ടറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ബിജെപി യോഗത്തില്‍ പ്രതിഷേധവുമായി എത്തിയ കര്‍ഷകര്‍ക്ക് നേരെ പൊലീസ് ക്രൂരമായി ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നു. പൊലീസ് അതിക്രമത്തില്‍ നിരവധി കര്‍ഷകര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മുൻകൂട്ടി തയ്യാറാക്കിയായിരുന്നു പൊലീസ് ആക്രണമണം.

ഇത് തെളിയിക്കുന്ന സബ് കലക്ടറുടെ വീഡിയോ പുറത്തുവന്നിരുന്നു. പ്രതിഷേധവുമായി എത്തുന്ന കര്‍കരുടെ തലയടിച്ചു പൊട്ടിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കുന്ന വീഡിയോ ആണ് പുറത്തുവന്നത്. കര്‍ണാലിലെ ബസ്താര ടോള്‍ പ്ലാസയ്ക്ക് സമീപമാണ് സംഘര്‍ഷം നടന്നത്. 

വരുന്ന മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ബിജെപി യോഗം ചേര്‍ന്നത്. സംഘര്‍ഷത്തിന് പിന്നാലെ കര്‍ഷകര്‍ ദേശീയ പാതകള്‍ ബ്ലോക്ക് ചെയ്തിരുന്നു. തുടര്‍ സമരപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ ഹരിയാനില്‍ കര്‍ഷകര്‍ മഹാപഞ്ചായത്ത് വിളിച്ചു ചേര്‍ത്തിട്ടിട്ടുണ്ട്.