പോപ്പുലർ ഫ്രണ്ടിനായി ഹവാല ഇടപാട്: അഞ്ച് പേരെ എൻഐഎ അറസ്റ്റ് ചെയ്തു

nia
 

ന്യൂഡല്‍ഹി: പോപ്പുലർ ഫ്രണ്ടിനായി ഹവാലാ ഇടപാട് നടത്തിയ മലയാളി അടക്കം അഞ്ച് പേരെ എൻ ഐ എ അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശി അബിദ് കെ എം അടക്കം അഞ്ച് പേരാണ് അറസ്റ്റിലായത്. 

അറസ്റ്റിലായ മറ്റുള്ളവർ കർണാടക സ്വദേശികളാണ്. ബീഹാറിലെ കേസിലെ അന്വേഷണത്തിലാണ് എൻഐഎ നടപടി. 

വിദേശത്ത് നിന്ന് അനധികൃതമായി എത്തിയ പണം ഇവരുടെ ബാങ്ക് അക്കൌണ്ടിൽ അടക്കം എത്തിയെന്നും ഈ പണം പിഎഫ്ഐയ്ക്കായി ഉപയോഗിച്ചെന്നുമാണ് എൻഐഎ കണ്ടെത്തൽ.