പാർലമെന്റ് പ്രത്യേക സമ്മേളനം; വനിതാ സംവരണ ബിൽ പാസാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ

ന്യൂഡൽഹി: പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ചേർന്ന സർവകകക്ഷി യോഗത്തിൽ, വനിതാ സംവരണ ബിൽ സഭ പാസാക്കണമെന്ന ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മ. തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിന് മുന്നൊരുക്കമായി കേന്ദ്ര സർക്കാർ ഇന്ന് പാർലമെന്റ് ലൈബ്രറി കോംപ്ലക്സിൽ വിളിച്ചുചേർത്ത യോഗത്തിൽ ഇക്കാര്യം ഉന്നയിച്ചതായി കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി അറിയിച്ചു.
വനിതാ സംവരണ ബില്ലിനെ അനുകൂലിച്ച് യോഗത്തിൽ നിലപാട് സ്വീകരിച്ചതായി എൻസിപി(അജിത് പവാർ വിഭാഗം) നേതാവ് പ്രഫുൽ പട്ടേലും വ്യക്തമാക്കി. ബിജെഡി, ബിആർഎസ് എന്നീ കക്ഷികളും സമാന ആവശ്യം ഉന്നയിച്ചതായി റിപ്പോർട്ടുകളുണ്ട്.
പുറത്ത് വിട്ട അജണ്ടയില്‍ ചര്‍ച്ച നടക്കുമെന്നാണ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. മുപ്പത്തിനാല് പാര്‍ട്ടികള്‍ പങ്കെടുത്ത സര്‍വകക്ഷി യോഗത്തില്‍ പ്രധാന ആവശ്യമായി ഉയര്‍ന്നത് വനിത സംവരണ ബില്ലാണ്. യുപിഎ സര്‍ക്കാര്‍ രാജ്യസഭയില്‍ പാസാക്കിയ ബില്‍ ലോക്സഭയിലെത്തിയിരുന്നില്ല. പ്രതിപക്ഷത്തിന് പുറമെ ബിജെപി സഖ്യകക്ഷികളും ബില്ലിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്.
നാളെ മുതല്‍ തുടങ്ങുന്ന പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി പുതിയ മന്ദിരത്തില്‍ ഉപരാഷ്ട്രപതി ദേശീയ പതാക ഉയര്‍ത്തി. പാര്‍ലമെന്റിന്റെ 75 വര്‍ഷത്തെ ചരിത്രത്തില്‍ പഴയമന്ദിരത്തിലെ ഇരുസഭകളിലും നാളെ ചര്‍ച്ച നടക്കും. ഗണേശ ചതുര്‍ത്ഥി ദിനമായ ചൊവ്വാഴ്ച പഴയ മന്ദിരത്തിന്റെ സെന്‍ട്രല്‍ ഹാളി ല്‍ പ്രത്യേക സമ്മേളനം നടക്കും. തുടര്‍ന്ന് പുതിയ മന്ദിരത്തിലെ ഇരുസഭകളിലേക്കും മാറും.തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമന ബില്‍, പോസ്റ്റ് ഓഫീസ് ബില്‍, അഡ്വക്കേറ്റ്സ് ഭേദഗതി ബില്‍, പ്രസ് ആന്റ് രജിസ്ട്രേഷന് ബില്‍ എന്നിവ ലോക് സഭയില്‍ പാസാക്കിയെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം