'പ്രധാനമന്ത്രിയെ പുറത്താക്കണമെന്ന് പോസ്റ്റര്‍'; ഡല്‍ഹിയില്‍ ആറുപേര്‍ അറസ്റ്റില്‍, രജിസ്റ്റര്‍ ചെയ്തത് 100 എഫ്ഐആറുകള്‍

google news
MODI

ന്യൂ ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ വ്യാപകമായി കേസെടുത്ത് ഡല്‍ഹി പൊലീസ്. ഇതുവരെ ആറുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയില്‍ 100 എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രിന്റിങ് പ്രസ് ആക്ട്, പൊതുമുതല്‍ നശിപ്പിക്കല്‍ നിയമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം, മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ' എന്നായിരുന്നു പോസ്റ്ററുകളുടെ ഉള്ളടക്കം. കഴിഞ്ഞ ദിവസം രാജ്യ തലസ്ഥാനത്ത് വ്യാപകമായി നടത്തിയ തിരച്ചിലില്‍ രണ്ടായിരത്തോളം പോസ്റ്ററുകള്‍ പൊലീസ് കണ്ടെടുത്തിരുന്നു. ആംആദ്മിയുടെ ഓഫീസിലെത്തിക്കാനുള്ള പോസ്റ്ററുകളാണ് പിടിച്ചെടുത്തതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അതിനിടെ, അയ്യായിരം പോസ്റ്ററുകള്‍ അച്ചടിക്കാന്‍ ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ടെന്ന് പിടിയിലായ പ്രിന്റിംഗ് പ്രസ് ജീവനക്കാരന്‍ വെളിപ്പെടുത്തി. പോസ്റ്ററുകള്‍ ആംആദ്മി ആസ്ഥാനത്ത് എത്തിക്കാനായിരുന്നു നിര്‍ദേശമെന്നും പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.


 

Tags