ന്യൂഡൽഹി: പ്രത്യേക പാർലമെന്റ് സമ്മേളനത്തിന്റെ അജൻഡ വ്യക്തമാക്കാത്തതിനെതിരെ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി പ്രധാനമന്ത്രിക്കു കത്തു നൽകിയതിനെ പരിഹസിച്ച് പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷി. സോണിയയ്ക്ക് ഒരുപക്ഷേ കീഴ്‌വഴക്കങ്ങളേക്കുറിച്ച് ധാരണയുണ്ടാവില്ലെന്നും സമ്മേളനം ആരംഭിച്ച ശേഷമാണ് സർക്കാർ പ്രതിപക്ഷവുമായി അജൻഡ ചർച്ച ചെയ്യാറെന്നും പ്രൾഹാദ് ജോഷി തുറന്നടിച്ചു.
കത്തിലൂടെ സോണിയ ഗാന്ധി പാർലമെന്റ് സമ്മേളനത്തെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുന്നു. പ്രതിപക്ഷവുമായി സമ്മേളനത്തിന് മുമ്പ് അജണ്ട ചർച്ച ചെയ്യാറില്ല. സർക്കാരിന്റെ വിവേചനാധികാരമാണ് അജണ്ട നിശ്ചയിക്കലെന്നും അദ്ദേഹം വ്യക്തമാക്കി.
സമ്മേളനത്തിന് മുൻപ് പ്രതിപക്ഷവുമായി അജണ്ട ചർച്ച ചെയ്ത കീഴ് വഴക്കം ഇതുവരെയില്ലെന്നും പിന്നെയെന്താണ് ഇപ്പോൾ ഇങ്ങനെയെന്നും പ്രഹ്ലാദ് ജോഷി ചോദിച്ചു.
രാജ്യത്തിന്റെ പേര് ഇന്ത്യ എന്നത് ഒഴിവാക്കി, ‘ഭാരത്’ എന്നു മാത്രമാക്കാനുള്ള നീക്കം നടക്കുന്നുവെന്ന അഭ്യൂഹത്തിനിടെയാണ് സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തു നൽകിയത്. സെപ്റ്റംബർ 18ന് ആരംഭിക്കുന്ന പ്രത്യേക സമ്മേളനത്തിന്റെ അജൻഡ പ്രഖ്യാപിച്ചിട്ടില്ലെന്നു കത്തിൽ പറയുന്നു.
നിലവിലെ രാജ്യത്തെ സാമ്പത്തിക നില, അവശ്യ സാധനങ്ങളുടെ വില വര്‍ധനവ്, തൊഴിലില്ലായ്മ, അദാനി വിഷയത്തില്‍ പുതിയ വെളിപ്പെടുത്തലില്‍ ജെ.പി.സി. അന്വേഷണം, മണിപ്പൂരിലെ പ്രതിസന്ധി, ഹരിയാനയിലെ വര്‍ഗീയ സംഘര്‍ഷം, ലഡാക്ക് അരുണാചല്‍ പ്രദേശ് മേഖലയില്‍ ചൈനയുടെ അതിര്‍ത്തി കൈയേറ്റം തുടങ്ങിയ കാര്യങ്ങള്‍ അക്കമിട്ട് നിരത്തി സമ്മേളനത്തില്‍ ചര്‍ച്ചയാക്കണമെന്നും സോണിയ ആവശ്യപ്പെട്ടിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം