വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കി; മഹാരാഷ്ട്ര എംപിക്ക് പിഴ ചുമത്തി

mp

മുംബൈ: വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയതിന് മഹാരാഷ്ട്ര എംപി നവ്‌നീത് കൗർ റാണയ്ക്ക്  പിഴ ചുമത്തി. ബോംബൈ ഹൈക്കോടതിയാണ് മഹാരാഷ്ട്രയിൽ നിന്നുള്ള സ്വതന്ത്ര എംപിയായ ഇവർക്ക് രണ്ട് ലക്ഷം രൂപ പിഴ ചുമത്തിയത്. സിനിമ താരം കൂടിയായ നവ്‌നീത് കൗർ അമരാവതിയിൽ നിന്നുമാണ് പാർലമെന്റിലേക്ക് വിജയിച്ചത്. വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയ വിഷയത്തിൽ അവരുടെ എംപി സ്ഥാനം തന്നെ നഷ്ടമാകാൻ സാദ്യത ഉണ്ടെന്നാണ് റിപ്പോർട്ട്.

എന്നാൽ ഹൈക്കോടതി ഈ കാര്യത്തിൽ പരാമർശങ്ങൾ ഒന്നും നടത്തിയിട്ടില്ല. മഹാരാഷ്ട്രയിൽ നിന്നുള്ള എട്ട് വനിത എംപിമാരിൽ ഒരാളാണ് നവ്‌നീത് കൗർ. ശിവസേന നേതാവ് ആനന്ദ്റാവുവിനെ പരാജയപ്പെടുത്തിയാണ് പാർലമെന്റിലെത്തിയത്.